ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ക്രമക്കേട് നടക്കാതിരിക്കാനുള്ള ഇടപെടൽ ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികൾ നൽകിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ക്രമക്കേട് തടയാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തിലെ 50 ശതമാനം വോട്ടും വിവിപാറ്റും ചേര്‍ത്ത് വച്ച് എണ്ണണമെന്ന് ഹര്‍ജിയില്‍ അവശ്യപ്പെടുന്നുണ്ട്.മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടത്താൻ ശ്രമിച്ചിരുന്നതായും ഹര്‍ജികളിൽ പറയുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കേസ് പരിഗണിക്കുമ്പോൾ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും കോടതിയിൽ എത്തിയേക്കും.