ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നവീന്‍ സിന്‍ഹ എന്നിവര്‍ ചേര്‍ന്നാണ് കേസില്‍ വാദം കേള്‍ക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് കോടതി തള്ളിയിരുന്നു. എല്ലാ പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് ഫെബ്രുവരി അഞ്ചിന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനിടെ കേസിലെ ഒരു പ്രതി കോടതിയില്‍ ദയാഹര്‍ജി സമര്‍പ്പിച്ചു.ഈ സാഹചര്യത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയ പ്രതികളെ തൂക്കിലേറ്റാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടത്. പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് കുമാർ, വിനയ് ശർമ്മ എന്നിവരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിൽ ഇവരുടെ വധശിക്ഷ നടപ്പിലാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.
ഇതിനിടെ കേസിലെ നാലാം പ്രതിയായ വിനയ് ശര്‍മയാണ് ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും വലതുകൈയിലെ ഒടിവും മാനസികരോഗവും, സ്കീസോഫ്രീനിയയും ഉണ്ടെന്നുമാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം കാണിച്ച് നല്‍കിയ ഹര്‍ജി കോടതി തള്ളി.
വിനയ് ശർമ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത, മുകേഷ് സിംഗ് എന്നീവരുടെ ശിക്ഷയാണ് അടുത്തമാസം നടപ്പാക്കുക. മാര്‍ച്ച് മൂന്നിന് ആറ് മണിക്ക് ശിക്ഷ നടപ്പാക്കുമെന്ന് കാണിച്ചുള്ള പുതിയ മരണവാറണ്ടും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ തന്നെ നടുക്കിയ ക്രൂര ബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. 2012ലാണ് കൊലപാതകം നടന്നത്.