ന്യൂഡൽഹി: ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് താക്കൂർ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്നുള്ള ഹർജിയില്‍ മാർച്ച് നാലിന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി. ഡൽഹിയിലെ കലാപത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പ്രതിനിധികളാണ് സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചത്. വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തിന് കാരണമായ തരത്തില്‍ പ്രസംഗിച്ചെന്നാണ് ആരോപണം.
ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസാണ് കോടതിയിൽ ഹാജരാകുക. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.