ETV Bharat / bharat

ജയിലുകളിലെ തിക്കും തിരക്കും കുറക്കാൻ തടവുകാർക്ക് പരോൾ

താൽക്കാലിക മോചനത്തിനായി പരിഗണിക്കുന്ന തടവുകാർ പരമാവധി 7 വർഷം ശിക്ഷ അനുഭവിച്ചവരാകും. രോഗികളായ തടവുകാരെ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.

SUPREME COURT  corona outbreak  Chief Justice  SA Bobde  release prisoners to contain corona outbreak  താൽക്കാലിക മോചനം  രോഗികളായ തടവുകാർ  ക്ലാസ് നിർണ്ണയിക്കുന്ന ഉന്നതാധികാര സമിതി  പരോളിൽ മോചിപ്പിക്കാവുന്ന തടവുകാർ
ജയിലുകളിലെ തിക്കും തിരക്കും കുറക്കാൻ തടവുകാർക്ക് പരോൾ നൽകും
author img

By

Published : Mar 23, 2020, 5:34 PM IST

ന്യൂഡൽഹി: പരോളിൽ മോചിപ്പിക്കാവുന്ന തടവുകാരുടെ ക്ലാസ് നിർണയിക്കുന്ന ഉന്നതാധികാര സമിതി രൂപീകരിക്കാൻ നിർദേശം. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ, ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയത്. ജയിലുകളിൽ കൊവിഡ് പടരുമെന്ന ഭീഷണിയും ജയിലുകളിലെ തിക്കും തിരക്കും അംഗീകരിച്ച പബ്ലിക് ഇഷ്യു വ്യവഹാരത്തിൽ സുപ്രീം കോടതി വാദം കേൾക്കുകയായിരുന്നു.

താൽകാലിക മോചനത്തിനായി പരിഗണിക്കുന്ന തടവുകാർ പരമാവധി 7 വർഷം ശിക്ഷ അനുഭവിച്ചവരാകണമെന്ന് സിജെഐ നിർദ്ദേശിച്ചു. രോഗികളായ തടവുകാരെ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

അതേസമയം നിരവധി തടവുകാർ വിദേശികളാണെന്നും അതിനാൽ വിദേശത്ത് നിന്ന് ആളുകൾ വരാനുള്ള സാധ്യതയുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.