ETV Bharat / bharat

രമേശ് പോഖ്രിയാലിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ

author img

By

Published : Oct 26, 2020, 12:59 PM IST

മുൻ മുഖ്യമന്ത്രിമാർക്ക് സ്ഥലം വിട്ടുനൽകിയതിനുശേഷം താമസം തുടരുന്ന കാലയളവിൽ മാർക്കറ്റ് വാടക നൽകണമെന്ന് കഴിഞ്ഞ വർഷം ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

SC stays contempt proceedings against Ramesh Pokhriyal  contempt proceedings against Ramesh Pokhriyal  Ramesh Pokhriyal FAILED TO PAY RENT  രമേശ് പോഖ്രിയാൽ  രമേശ് പോഖ്രിയാലിനെതിരെ കോടതിയലക്ഷ്യ നടപടിയ്ക്ക്  Union minister Ramesh Pokhriyal
രമേശ് പോഖ്രിയാൽ

ന്യൂഡൽഹി: സര്‍ക്കാര്‍ വസതി ഉപയോഗിക്കുന്നതിന് മുൻ മുഖ്യമന്ത്രിമാർ വാടക നൽകണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ കഴിഞ്ഞ വർഷത്തെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ആർ. എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്തത്.

മുൻ മുഖ്യമന്ത്രിമാർക്ക് സ്ഥലം വിട്ടുനൽകിയതിനുശേഷം താമസം തുടരുന്ന കാലയളവിൽ മാർക്കറ്റ് വാടക നൽകണമെന്ന് കഴിഞ്ഞ വർഷം ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുൻ മുഖ്യമന്ത്രിമാർക്ക് പാർപ്പിടവും മറ്റ് സൗകര്യങ്ങളും നൽകുന്ന 2001 മുതലുള്ള സർക്കാർ ഉത്തരവുകളെല്ലാം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.

മുൻ മുഖ്യമന്ത്രിമാർക്ക് സംസ്ഥാനം നൽകിയ വൈദ്യുതി, വെള്ളം, പെട്രോൾ, എണ്ണ തുടങ്ങിയ സൗകര്യങ്ങൾക്കായി അടയ്ക്കേണ്ടതായ എല്ലാ തുകയും നാല് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാർ കണക്കാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഈ തുക മുൻ മുഖ്യമന്ത്രിമാരെ അറിയിക്കുമെന്നും അവർ ആറുമാസത്തിനുള്ളിൽ ഈ തുക സംസ്ഥാന സർക്കാരിന് നൽകണമെന്നും പറഞ്ഞിരുന്നു.

ഡെറാഡൂൺ ആസ്ഥാനമായുള്ള ഒരു എൻ‌ജി‌ഒയുടെ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷത്തെ ഉത്തരവിന് ശേഷം എൻ‌ജി‌ഒ ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.