ന്യൂഡൽഹി: സുപ്രീം കോടതിയിൽ നേരിട്ട് ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി. ചീഫ് ജസിസ്റ്റ് എസ് എ ബോബ്ഡെ നേതൃത്വം നൽകുന്ന ബെഞ്ചാണ് ആവശ്യം തള്ളിയത്. നാല് ആഴ്‌ചക്ക് ശേഷം വിഷയം ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ എസ്‌സി/എസ്‌ടി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ ക്വാട്ട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികൾ പരിഗണിക്കുന്നതിനായി കോടതി വാദം പുനരാരംഭിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് സിജെഐയുടെ നിരീക്ഷണം. കൊവിഡ് സാഹചര്യത്തെ തുടർന്ന് മാർച്ച് മുതലാണ് കോടതി വീഡിയോ കോൺഫറൻസിലൂടെ ഹർജികൾ പരിഗണിക്കാൻ ആരംഭിച്ചത്.