ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന റേഷൻ കാർഡ് ഇല്ലാത്ത ആളുകൾക്ക് താൽക്കാലിക റേഡൻ കാർഡ് അനുവധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. 'വൺ നാഷൻ വൺ റേഷൻ കാർഡ്' പദ്ധതി കേന്ദ്ര സർക്കാർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ, ജസ്റ്റിസ് ബി.ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
കുടുയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഏപ്രിൽ 17നാണ് സുപ്രീം കേടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങളും ആനുകൂല്യ പദ്ധതികളും അതത് സംസ്ഥാനങ്ങളിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.