ETV Bharat / bharat

ഹത്രാസ് കേസ്; ഹർജി സമർപ്പിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു - ഹത്രാസ് കേസ്; ഹർജി സമർപ്പിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

ഇരയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്ത ഹർജി സമർപ്പിക്കാനാണ് സുപ്രീംകോടതി വിസമ്മതിച്ചത്.

publication of Hathras victim's photo Hathras victim's photo viral hathras rape incident SC refuses to entertain plea Hathras rape victim's photo plea against publication of rape victim's photo ഹത്രാസ് കേസ് ഹർജി സമർപ്പിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു ഹത്രാസ് കേസ്; ഹർജി സമർപ്പിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു ഇരയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്ത ഹർജി സമർപ്പിക്കാനാണ് സുപ്രീംകോടതി വിസമ്മതിച്ചത്
ഹത്രാസ് കേസ്; ഹർജി സമർപ്പിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു
author img

By

Published : Dec 2, 2020, 2:08 PM IST

ന്യൂഡൽഹി: ഹത്രാസ് ഇരയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്ത ഹർജി സമർപ്പിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യത്തിൽ കോടതിക്ക് നിയമനിർമാണം നടത്താനാവില്ലെന്നും സർക്കാരിനാണ് പ്രാതിനിധ്യമെന്നും കോടതി വ്യക്തമാക്കി.

ലൈംഗിക അതിക്രമ കേസുകളുടെ വിചാരണയിലെ കാലതാമസം സംബന്ധിച്ച വിഷയം ഉന്നയിച്ച ഹർജി ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെയാണ് പരിഗണിച്ചത്. ഇത്തരം വിഷയങ്ങളെ നിയമം കൊണ്ട് നേരിടാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, അനിരുദ്ധ ബോസ് എന്നിവർ അഭിപ്രായപ്പെട്ടു. എന്നാൽ വിഷയത്തിൽ സർക്കാരിന് പ്രാതിനിധ്യം നൽകാൻ കഴിയുമെന്നും വ്യക്തമാക്കി. ഒക്ടോബർ 27 ന് ഹാത്രാസ് കേസിലെ സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതി നിരീക്ഷിക്കണമെന്നും കേസിലെ ഇരയുടെ കുടുംബത്തിനും സാക്ഷികൾക്കും സിആർ‌പി‌എഫ് സുരക്ഷ നൽകുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 14നാണ് ഹാത്രാസിൽ 19 കാരിയായ ദലിത് യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ചികിത്സയ്ക്കിടെ സെപ്റ്റംബർ 29ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് പെൺകുട്ടി മരിച്ചു. മാതാപിതാക്കളുടെ അറിവോടല്ലാതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിൽ വ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.