ന്യൂഡൽഹി: തനിക്കെതിരെ നാല് സംസ്ഥാനങ്ങൾ നൽകിയിട്ടുള്ള ക്രിമിനൽ കേസുകൾ ദേശീയ തലസ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർഥി ജർജീൽ ഇമാം സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാനങ്ങളോട് നിലപാട് ആരാഞ്ഞ് കോടതി. ഹർജിയിൽ ഉത്തർപ്രദേശ്, അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളുടെ നിലപാട് എന്താണെന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൌൾ, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വീഡിയോ കോൺഫറൻസിലൂടെയാണ് നാല് സംസ്ഥാനങ്ങൾക്ക് നിര്‍ദേശം നല്‍കിയത്. കേസിൽ രണ്ടാഴ്ചക്ക് ശേഷം വീണ്ടും വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മെയ് ഒന്നിന് കോടതി നിർദേശിച്ച പ്രകാരം ഹർജിയിൽ പ്രതികരണം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് പറഞ്ഞു. ഡൽഹി സർക്കാറിന്‍റെ അഭിപ്രായത്തിന് മുന്നോടിയായി മറ്റ് നാല് സംസ്ഥാനങ്ങളോട് മറുപടി സമർപ്പിക്കാൻ ആവശ്യപ്പെടണമെന്നും മേത്ത പറഞ്ഞു.
ഷർജീൽ ഇമാമിന്റെ ഹർജിയിൽ നാല് സംസ്ഥാനങ്ങളോട് നിലപാട് ചോദിച്ച് സുപ്രീംകോടതി
ഉത്തർപ്രദേശ്, അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ ഷർജീൽ ഇമാമിനെതിരെ നൽകിയിട്ടുള്ള രാജ്യദ്രോഹ കേസ് ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഷർജീൽ ഹർജി സമർപ്പിച്ചിരുന്നു