ന്യൂഡല്‍ഹി: ഹിന്ദു സമാജ് വാദി പാര്‍ട്ടി നേതാവ് കമലേഷ് തിവാരി വധക്കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. കേസില്‍ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ മറുപടി തേടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചത്. അഭിഭാഷകന്‍ മുഹമ്മദ് പ്രാച്ഛയാണ് പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംസ്ഥാനത്ത് ന്യായമായ വിചാരണ ലഭിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ ഡിസംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.