ETV Bharat / bharat

വിവാദ ട്വീറ്റ്; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്

author img

By

Published : Aug 14, 2020, 1:54 PM IST

അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ  SC holds lawyer Prashant Bhushan guilty of contempt for tweets against judiciary  വിവാദ ട്വീറ്റ്; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി  contempt for tweets against judiciary
പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: നീതിപീഠത്തിനെതിരെ ആക്ഷേപകരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്ത കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. അദ്ദേഹം നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രശാന്ത് ഭൂഷന്‍റെ ശിക്ഷാ നടപടികൾ സംബന്ധിച്ച വാദം ഓഗസ്റ്റ് 20ന് കേൾക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. അതേസമയം, ട്വീറ്റുകൾ ജഡ്ജിമാരുടെ വ്യക്തിപരമായ പെരുമാറ്റത്തിന് എതിരെയാണെന്ന പ്രശാന്ത് ഭൂഷന്‍റെ വാദത്തെ തുടർന്ന് ഓഗസ്റ്റ് 5ന് സുപ്രീം കോടതി കേസിൽ വിധി റിസർവ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.