ETV Bharat / bharat

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശത്തെത്തിക്കണമെന്ന് സുപ്രീം കോടതി - supreme court latest news

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ അധിക ട്രെയിന്‍ അനുവദിക്കാനും കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശത്തെത്തിക്കണം  സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി സുപ്രീം കോടതി  SC directs Centre, states to send migrant workers to their native places within 15 days  supreme court  supreme court latest news  new delhi
കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശത്തെത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി സുപ്രീം കോടതി
author img

By

Published : Jun 9, 2020, 12:28 PM IST

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശത്തെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. തൊഴിലാളികളെ പുനരധിവസിപ്പിക്കാനായി നൈപുണ്യ മികവനുസരിച്ച് തൊഴില്‍ പദ്ധതികള്‍ രൂപികരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷണ്‍,സഞ്ജയ് കിഷന്‍ കോള്‍,എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ അധിക ട്രെയിന്‍ അനുവദിക്കാനും കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ നിയമപ്രകാരം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നത് പരിഗണിക്കണമെന്നും സുപ്രീം കോടതി അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്‌ച മുതല്‍ 15 ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന മുഴുവന്‍ തൊഴിലാളികളെയും കണ്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്നും ഗതാഗത സൗകര്യങ്ങളടക്കം ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതി പറയുന്നു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും തൊഴിലിനുമുള്ള പദ്ധതികള്‍ പരസ്യപ്പെടുത്തണമെന്നും ജൂലായില്‍ ഇക്കാര്യത്തില്‍ അടുത്ത വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.