ETV Bharat / bharat

കശ്മീർ പ്രശ്നം ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതി തൃപ്തികരം; അബ്ദുല്ല ഷാഹിദ് - Satisfied With GoI Handling Of Kashmir: Maldives Foreign Minister

ജനങ്ങൾക്ക് നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സുതാര്യതെയാണ് സൂചിപ്പിക്കുന്നത്. കശ്മീർ പ്രശ്നങ്ങൾ ഇന്ത്യൻ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയും തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.

Smita Sharma  Exclusive Interview  Abdulla Shahid  Foreign Minister  India  Maldives  CAA  Article 370  Kashmir  Satisfied With GoI Handling Of Kashmir: Maldives Foreign Minister  കശ്മീർ പ്രശ്നം ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതി തൃപ്തികരം; അബ്ദുല്ല ഷാഹിദ്
അബ്ദുല്ല ഷാഹിദ്
author img

By

Published : Jan 18, 2020, 1:44 PM IST

ന്യൂഡൽഹി: കശ്മീർ, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവയെ ‘ആഭ്യന്തര നടപടി’ എന്ന നിലയിൽ മാലിദ്വീപ് പിന്തുണയ്ക്കുന്നുവെന്ന് മാലി വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് പറഞ്ഞു. തങ്ങളുടെ രാഷ്ട്രം സ്വന്തം ഭരണഘടനയോ നിയമങ്ങളോ ഭേദഗതി ചെയ്യുകയാണെങ്കിൽ അതിൽ മറ്റ് രാജ്യങ്ങളുടെ ഇടപെടലിനെ സ്വാഗതം ചെയ്യില്ലെന്നും സീനിയർ ജേണലിസ്റ്റ് സ്മിത ശർമയുമായുള്ള പ്രത്യേക സംഭാഷണത്തിൽ ഷാഹിദ് പറഞ്ഞു.

കശ്മീർ പ്രശ്നം ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതി തൃപ്തികരം; അബ്ദുല്ല ഷാഹിദ്

ജനങ്ങൾക്ക് നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സുതാര്യതയാണ് സൂചിപ്പിക്കുന്നത്. കശ്മീർ പ്രശ്നങ്ങൾ ഇന്ത്യൻ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയും തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.

1. വിദേശകാര്യ മന്ത്രി ജയശങ്കറുമായി നടത്തിയ കൂടികാഴ്ചയിൽ ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ എന്തായിരുന്നു?

വികസന പദ്ധതികൾ എങ്ങനെ നടക്കുന്നുവെന്ന കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ജോയിന്‍റ് കമ്മീഷന് വേണ്ടി കഴിഞ്ഞമാസവും ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നു. വികസന പരിപാടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ആറ് പുതിയ പദ്ധതികളിൽ കൂടി ഒപ്പിടും.

2. ഇന്ത്യയിൽ നിന്ന് ഏത് തരം സഹകരണമാണ് മാലിദ്വീപ് പ്രതീക്ഷിക്കുന്നത്?

ഇന്ത്യ എന്നും മാലിദ്വീപിന് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്. പ്രസിഡന്‍റ് സോളിഹിന്‍റെ സന്ദർശന സമയത്ത് 1.4 ബില്ല്യൻ യുഎസ് ഡോളർ സഹായ പാക്കേജ് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യ ഉൾപ്പെട്ട പ്രധാന പദ്ധതികളിലൊന്നാണ് 'ഗ്രേറ്റർ മാലി കണക്ടിവിറ്റി പ്രോജക്ട്'. ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് മാലിദ്വീപിലേക്ക് എത്തുന്നതിനായി അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും നടക്കുന്നുണ്ട്.

3. ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ ഭീകരാക്രമണം, അന്താരാഷ്ട്ര സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ചക്ക് വിഷയമായോ ?

ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ സുരക്ഷയും സുസ്ഥിരതയും ഇന്ത്യ എന്നപോലെ മാലിദ്വീപിന് പ്രധാനമാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മധ്യഭാഗത്താണ് മാലി സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ അസ്ഥിരതയുണ്ടെങ്കിൽ അത് മാലിദ്വീപിനെ ദോഷകരമായി ബാധിക്കും. ഇവിടെ സുരക്ഷ സംബന്ധിച്ചുള്ള ഇരു രാജ്യങ്ങളുടെയും ആശങ്ക ഒത്തുചേരുന്നു. അതുകൊണ്ടാണ് ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്നത്.

4. പ്രസിഡന്‍റ് സോളിഹും സ്പീക്കർ നഷീദും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടോ?

അഭിപ്രായങ്ങൾ പലതുണ്ടാവാം. എന്നാൽ തീരുമാനം ഒന്നാണ്. ഉത്തരവാദിത്തമുള്ള ഒരു സർക്കാർ എന്ന നിലക്ക് സമഗ്രമായി അവലോകനം ചെയ്ത ശേഷം മാത്രമേ ഞങ്ങൾ തീരുമാനങ്ങൾ സ്വീകരിക്കാറുള്ളു.

5. മാലിദ്വീപിൽ ഇന്ത്യ നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിർമാണം എത്രത്തോളം പുരോഗമിക്കുന്നുണ്ട്?

ഞാൻ ചിത്രങ്ങൾ കണ്ടു. അവ മനോഹരമാണ്. നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. പരിശീലനങ്ങളും ആരംഭിച്ചു. ഞങ്ങളുടെ യുവാക്കളെ ഇന്ത്യയിലെ പരിശീലകർ നന്നായി സഹായിക്കുന്നുണ്ട്.

6. പ്രസിഡന്‍റ് സോളിഹിനെ പോലെ താങ്കളും ക്രിക്കറ്റ് ആരാധകൻ ആണോ?

പ്രസിഡന്‍റ് സോളിഹ് ക്രിക്കറ്റിന്‍റെ കടുത്ത ആരാധകനാണ്. ഞാൻ ക്രിക്കറ്റ് ആസ്വാദകനും. കഴിഞ്ഞ വർഷം പ്രസിഡന്‍റ് സോളിഹിനും എനിക്കും ഒരു മത്സരം കാണാൻ ബെംഗലൂരുവിലേക്ക് പോകാൻ അവസരം ലഭിച്ചു. ഞങ്ങൾ അത് ശരിക്കും ആസ്വദിച്ചു.

Intro:Body:

Breaking

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.