തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്‍റെ മോദി സ്തുതിയില്‍ സംസ്ഥാന കോൺഗ്രസിലെ വിവാദം അവസാനിക്കുന്നില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ വീണ്ടും രംഗത്തെത്തി. മോദി സ്തുതി നടത്തിയെന്ന രീതിയില്‍ തന്‍റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ശശി തരൂർ. മോദി സർക്കാരിന്‍റെ കടുത്ത വിമർശകനാണ് താൻ. മോദിക്കെതിരെ ക്രിയാത്മക വിമർശനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നും തരൂർ ട്വിറ്ററില്‍ കുറിച്ചു.
-
I've been a strong critic of the Modi government, & i hope a constructive one. My staunch defence of inclusive values& constitutional principles has won me 3 elections. I urge my fellow Congressmen to respect my approach even when they don't agree with it:https://t.co/nqX7COeyim
— Shashi Tharoor (@ShashiTharoor) August 27, 2019 " class="align-text-top noRightClick twitterSection" data="
">I've been a strong critic of the Modi government, & i hope a constructive one. My staunch defence of inclusive values& constitutional principles has won me 3 elections. I urge my fellow Congressmen to respect my approach even when they don't agree with it:https://t.co/nqX7COeyim
— Shashi Tharoor (@ShashiTharoor) August 27, 2019I've been a strong critic of the Modi government, & i hope a constructive one. My staunch defence of inclusive values& constitutional principles has won me 3 elections. I urge my fellow Congressmen to respect my approach even when they don't agree with it:https://t.co/nqX7COeyim
— Shashi Tharoor (@ShashiTharoor) August 27, 2019
പ്രസ്താവനയില്‍ കെപിസിസി വിശദീകരണം തേടിയ സാഹചര്യത്തിലാണ് മറുപടിയുമായി തരൂർ രംഗത്ത് എത്തിയത്. ഭരണഘടനാ തത്വങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച് വിശ്വസിച്ചതുകൊണ്ടാണ് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായത്. എന്‍റെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും സമീപനത്തെ സഹപ്രവർത്തകരായ കോൺഗ്രസ് നേതാക്കൾ ബഹുമാനിക്കണമെന്ന് തരൂർ ട്വിറ്ററില്‍ കുറിച്ചു. എല്ലാ സമയത്തും മോദിയെ വിമർശിക്കേണ്ടതില്ലെന്നും അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്താല്‍ പ്രശംസിക്കാൻ മടിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞതാണ് വിവാദമായത്. ഇത് സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രൂക്ഷമായ വിമർശനമാണ് തരൂരിന് എതിരെ നടത്തിയത്.