ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല്‌ പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

അഖിലേഷ്‌ കൗഷിക്, ഗൗരിശങ്കര്‍ കൗഷിക്, രാംഖിലാവന്‍ കൗഷിക്, സുബാഷ്‌ ദാഗൗര്‍ എന്നിവരാണ് മരിച്ചത്

sanitation worker death  Three family members die after inhaling poisonous gas  four die inside septic tank  septic tank  Mungeli  Sanitation workers  Sanitation workers  Chhattisgarh  ഛത്തീസ്‌ഗഡില്‍ സ്‌പെറ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല്‌ പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു  വിഷവാതകം ശ്വസിച്ച് മരിച്ചു
ഛത്തീസ്‌ഗഡില്‍ സ്‌പെറ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല്‌ പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു
author img

By

Published : Jun 24, 2020, 10:35 AM IST

Updated : Jun 24, 2020, 10:41 AM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ മുന്‍ജേലിയില്‍ വീടിനുള്ളിലെ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല്‌ പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും ഒരു ശുചീകരണ തൊഴിലാളിയുമാണ് മരിച്ചത്. നാല്‌ മൃതദേഹങ്ങളും പുറത്തെടുത്തതായി പൊലീസ് അറിയിച്ചു. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ തുടരന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അഖിലേഷ്‌ കൗഷിക്, ഗൗരിശങ്കര്‍ കൗഷിക്, രാംഖിലാവന്‍ കൗഷിക്, സുബാഷ്‌ ദാഗൗര്‍ എന്നിവരാണ് മരിച്ചത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മരണത്തില്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഛത്തീസ്‌ഗഡില്‍ സ്‌പെറ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല്‌ പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ മുന്‍ജേലിയില്‍ വീടിനുള്ളിലെ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല്‌ പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും ഒരു ശുചീകരണ തൊഴിലാളിയുമാണ് മരിച്ചത്. നാല്‌ മൃതദേഹങ്ങളും പുറത്തെടുത്തതായി പൊലീസ് അറിയിച്ചു. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ തുടരന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അഖിലേഷ്‌ കൗഷിക്, ഗൗരിശങ്കര്‍ കൗഷിക്, രാംഖിലാവന്‍ കൗഷിക്, സുബാഷ്‌ ദാഗൗര്‍ എന്നിവരാണ് മരിച്ചത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മരണത്തില്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഛത്തീസ്‌ഗഡില്‍ സ്‌പെറ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല്‌ പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു
Last Updated : Jun 24, 2020, 10:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.