ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ മുതിർന്ന കോൺഗ്രസ് നേതാവ് ജനാർദൻ ദ്വിവേദിയുടെ മകൻ സമീർ ദ്വിവേദി ബിജെപിയിൽ ചേർന്നു. ഒരു പതിറ്റാണ്ടിലേറെയായി പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു ജനാർദൻ ദ്വിവേദി. മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ സമീർ ദ്വിവേദി ഇത് തന്‍റെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണെന്നും. ബിജെപിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.
മുത്തലാഖ് നിര്‍ത്തലാക്കിയതും ആർട്ടിക്കിൾ 370 അസാധുവാക്കിയതും പൗരത്വ ഭേദഗതി നിയമവുമെല്ലാം ചരിത്രപരമായ തീരുമാനങ്ങളാണെന്നും ഇവയെ എതിർക്കുന്ന കക്ഷികൾ അത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷഹീൻ ബാഗിലെ സ്ത്രീകളോട് നിങ്ങള്‍ക്കു വേണ്ടിയാണ് മോദി മുത്തലാഖ് സമ്പ്രദായം നിർത്തലാക്കിയതും അദ്ദേഹം എങ്ങനെയാണ് നിങ്ങളുടെ പൗരത്വം അപഹരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയില്‍ ചേര്‍ന്നത് മകന്‍റെ വ്യക്തിപരമായ തീരുമാനമാണെന്ന് പിതാവ് ജനാർദൻ ദ്വിവേദി പ്രതികരിച്ചു