ന്യൂഡല്‍ഹി: പാക് സൈനികരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് അഭിനന്ദൻ വർത്തമൻ നാട്ടിൽ തിരികെയെത്തിയതിന് പിന്നാലെയാണ് രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്‍റെ ട്വീറ്റ്. അഭിനന്ദന്‍ വര്‍ത്തമന് പറക്കാനുള്ള ലൈസന്‍സ് ലഭിച്ചത് 2004-ലാണെന്നും അദ്ദേഹം ഒരു ഫൈറ്റര്‍ പൈലറ്റായി മാറിയത് യു.പി.എ. ഭരണകാലത്താണെന്നതിൽ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് ട്വീറ്റ് ചെയ്തത്.
ഖുര്‍ഷിദിന്‍റെ വാക്കുകള്‍ വിവാദമായതോടെ അദ്ദേഹത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. അനവസരത്തിലാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വാക്കുകളെന്നും അഭിനന്ദന്‍ വര്‍ത്തമനെ കോണ്‍ഗ്രസ് രാഷ്ട്രീയവിഷയമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രതികരണം.