ETV Bharat / bharat

സമുദായിക വിദ്വേഷം എന്ന വൈറസ്... - RSS chief Mohan Bhagwat

ന്യൂഡൽഹിയിലെ നിസാമുദ്ദീനിലെ തബ്‌ലീഗ് സഭ കൊവിഡ് പ്രോട്ടോക്കോളുകൾ അവഗണിച്ചതാണ് ഈ മുസ്‌ലിം വിരുദ്ധ വികാരത്തിന്‍റെ ഉത്തേജനം

Sage counsel by RSS chief Mohan Bhagwat not to demonize one community  സമുദായിക വിദ്വേഷം എന്ന വൈറസ്...  RSS chief Mohan Bhagwat  ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്
Mohan Bhagwat
author img

By

Published : May 8, 2020, 6:22 PM IST

ഹൈദരാബാദ്: കൊറോണ വൈറസും തുടർന്നുണ്ടായ ലോക്ക് ഡൗണും രാജ്യത്തെ സ്തംഭിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയിൽ നിന്ന് കരകയറാൻ ആഗോള തലങ്ങളിൽ ശക്തമായ പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. എന്നാൽ കൊവിഡിന് പുറമേ മാരകമായ മറ്റൊരു വൈറസ് ഇന്ത്യൻ രാഷ്ട്രീയ തലങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുസ്ലീം കേന്ദ്രീകൃതമായ സാമുദായിക വൈരുദ്ധ്യം. കൊവിഡിനെക്കാൾ, ഇന്ത്യയെ നൂറുമടങ്ങ് വ്യാപ്തിയിൽ ഉലക്കാൻ ശക്തിയുള്ള ഈ വൈറസിന്‍റെ വ്യാപനം വസ്തുനിഷ്ഠമായി തിരിച്ചറിഞ്ഞില്ലെങ്കിൽ, ഫലപ്രദമായി നിർണ്ണയിക്കപ്പെടുന്നില്ലെങ്കിൽ, ഇന്ത്യയുടെ സമഗ്ര സുരക്ഷയ്ക്കും 1.3 ബില്യൺ പൗരന്മാരുടെ ക്ഷേമത്തിനും അപകടം സൃഷ്ടിക്കാൻ ഇതിന് കഴിയും.

ഏപ്രിലിൽ ന്യൂഡൽഹിയിലെ നിസാമുദ്ദീനിലെ തബ്ലീഗ് സഭ കൊവിഡ് പ്രോട്ടോക്കോളുകൾ അവഗണിച്ചതാണ് ഈ മുസ്‌ലിം വിരുദ്ധ വികാരത്തിന്‍റെ ഉത്തേജനം. ചില മാധ്യമങ്ങൾ വളരെ വഞ്ചനാപരമായ രീതിയിൽ ജനങ്ങൾക്കിടയിൽ ഈ വിഷയം ഉന്നയിക്കുകയും ഇന്ത്യയിൽ ഒരു 'കൊറോണ ജിഹാദ്' നടത്തുകയും ചെയ്തു. മുസ്ലീം പൗരന്മാരെ - പ്രത്യേകിച്ച് തെരുവ് കച്ചവടക്കാരെയും പച്ചക്കറി കച്ചവടക്കാരെയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങളും രാജ്യത്തുണ്ടായി. ചിലയിടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പോലും ഈ മുസ്‌ലിം വിരുദ്ധ വികാരം വർധിപ്പിക്കുന്നതിൽ പങ്കാളികളായിരുന്നു.

രാജ്യത്ത് സാമുദായിക പക്ഷപാതം വളരുകയായിരുന്നു, ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവതിനെയും ആവശ്യമായ തിരുത്തൽ വരുത്താൻ പ്രേരിപ്പിച്ചത്. കുറച്ച് പേർ നിയമങ്ങൾ ലംഘിക്കുന്നതിന് ഒരു സമുദായത്തെ പൈശാചികവത്കരിക്കുന്നത് അഭികാമ്യമല്ലെന്ന് ഭഗവത് മുന്നറിയിപ്പ് നൽകിയത് ഇതുകൊണ്ടാണ്. ഭഗവത് കുറിച്ചു: "കോപത്തിൽ നിന്നോ ഭയത്തിൽ നിന്നോ ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താൽ, ഞങ്ങൾക്ക് മുഴുവൻ സമൂഹത്തെയും കുറ്റപ്പെടുത്താനും അവരിൽ നിന്ന് അകലം പാലിക്കാനും കഴിയില്ല."

കൊറോണ വെല്ലുവിളിയെ നേരിടാൻ ഐക്യവും സാഹോദര്യവും ആവശ്യമാണെന്ന് പൗരന്മാരെ ഉപദേശിക്കാൻ പ്രധാനമന്ത്രിയും ശ്രമിച്ചിരുന്നു. കൊവിഡ് വംശം, മതം, നിറം, ജാതി, മതം, ഭാഷ, അതിർത്തികൾ എന്നിവ കാണുന്നില്ല. അതുകൊണ്ട് നമ്മൾ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നൽകണമെന്ന് മോദി ട്വീറ്റിൽ പറഞ്ഞു. എന്നിരുന്നാലും, മോദിയുടെയും ഭഗവത്തിന്റെയും ഈ ഉപദേശം ബിജെപി പ്രവർത്തകരിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി തോന്നുന്നില്ല. ഏപ്രിൽ അവസാനത്തിൽ രണ്ട് യുപി എം‌എൽ‌എമാർ മുസ്ലീം കച്ചവടക്കാരിൽ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് പ്രദേശവാസികളോട് ആവശ്യപ്പെടുകയും ജനവാസ പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ഈ കച്ചവടക്കാർ കൊവിഡ് ബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളവരാണെന്നും അതുവഴി വൈറസ് പകരുമെന്നുമായിരുന്നു ഇവരുടെ ആരോപണം. ഇതേതുടർന്ന്, രണ്ട് യുപി എം‌എൽ‌എമാർക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഈ അസുഖകരമായ സംഭവവികാസങ്ങൾ കാരണം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ കൊവിഡ് അനുബന്ധ സംഭവങ്ങളെക്കുറിച്ചുള്ള വിദേശ രാജ്യങ്ങളിലും ചർച്ചകളുണ്ടായി. സോഷ്യൽ മീഡിയയിൽ ഉയർന്ന രൂക്ഷമായ ആരോപണങ്ങളെ തുടർന്ന് യുഎഇയിലെ രാജകുമാരി ഹെന്ദ് അൽ-കാസിമി പരസ്യ പ്രസ്താവന നടത്തി. എമിറേറ്റ്‌സിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ പ്രവാസി മുസ്‌ലിം വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ സംസാരിക്കുകയും ഇത്തരം സംഭവങ്ങൾ മഹാത്മാഗാന്ധിയുടെ നാട്ടിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

ആഗോളതലത്തിൽ മൂന്ന് ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചതും 240,000 ത്തോളം ആളുകൾ മരിച്ചതുമായ സങ്കീർണ്ണമായ ഒരു മഹാമാരിയെ രാജ്യം കൈകാര്യം ചെയ്യുന്ന ഈ കാലഘട്ടത്തിൽ - ഈ വെല്ലുവിളി കൈകാര്യം ചെയ്യാൻ ഇന്ത്യ യഥാർത്ഥ ഐക്യവും സാഹോദര്യവും വളർത്തിയെടുക്കേണ്ടതുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.