ETV Bharat / bharat

ഉദയത്തിനൊരുങ്ങി കശ്‌മീരിലെ കുങ്കുമ കൃഷി - Saffron cultivation in Kashmir Valley

കശ്‌മീരിന്‍റെ പച്ച പരവതാനി വിരിച്ച നെല്‍ വയലുകളില്‍ നിന്നും പച്ച പുതച്ച മലയോരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണ് വരണ്ട തവിട്ടു നിറമുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കുങ്കുമ പാടങ്ങള്‍

Valley Of Saffron  ഉദയത്തിനൊരുങ്ങി കശ്‌മീർ വാലിയിലെ കുങ്കുമ കൃഷി  കശ്‌മീർ വാലിയിലെ കുങ്കുമ കൃഷി  കുങ്കുമ കൃഷിയിൽ കശ്‌മീർ  ഉദയത്തിനൊരുങ്ങി കശ്‌മീരിലെ കുങ്കുമ കൃഷി  Saffron cultivation in Kashmir Valley  Saffron cultivation in Kashmir
ഉദയത്തിനൊരുങ്ങി കശ്‌മീരിലെ കുങ്കുമ കൃഷി
author img

By

Published : Oct 4, 2020, 6:16 AM IST

ശ്രീനഗർ: പാംപോര്‍ പട്ടണത്തിനും അതിനു ചുറ്റിലുമുള്ള ഗ്രാമങ്ങളിലും തീര്‍ത്തും വ്യത്യസ്‌തമായ ഭൂപ്രകൃതിയാണുള്ളത്. ശ്രീനഗറില്‍ നിന്നും 12 കിലോമീറ്റര്‍ തെക്കു മാറി സ്ഥിതി ചെയ്യുന്ന ഈ പീഠഭൂമികളിൽ നിറയെ കുങ്കുമം വിരിയുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമം.

ഉദയത്തിനൊരുങ്ങി കശ്‌മീരിലെ കുങ്കുമ കൃഷി

കശ്‌മീരിന്‍റെ പച്ച പരവതാനി വിരിച്ച നെല്‍ വയലുകളില്‍ നിന്നും പച്ച പുതച്ച മലയോരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണ് വരണ്ട തവിട്ടു നിറമുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കുങ്കുമ പാടങ്ങള്‍. കശ്‌മീർ സന്ദര്‍ശിക്കുന്ന ഓരോ വിനോദ സഞ്ചാരിയും അവിടുത്തെ വിപണികളില്‍ നിന്നും കുങ്കുമം വാങ്ങുന്നു. നിരവധി വിനോദ സഞ്ചാരികള്‍ ഇതിനു വേണ്ടി മാത്രം പാംപോറിലേക്ക് പ്രത്യേകമായി തന്നെ എത്താറുണ്ട്. നൂറ്റാണ്ടുകളായി കുങ്കുമം വിളയിക്കുന്ന ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളരെ മെച്ചപ്പെട്ടതാണ്.

സാമ്പത്തികമായി സഹായിക്കുമെന്നതിനാൽ ഈ മേഖലയിലെ ജനങ്ങള്‍ കുങ്കുമ കൃഷിയില്‍ ഏറെ സംതൃപ്‌തരുമാണ്. പ്രാദേശിക തലത്തില്‍ പരിമിതമായ ഉപയോഗം മാത്രമേ ഉള്ളൂവെങ്കിലും കശ്‌മീരിന്‍റെ സംസ്‌കാരത്തിന്‍റെ ഒരു ഭാഗമാണ് കുങ്കുമം. സുപ്രസിദ്ധമായ വസ്വാന്‍ വിരുന്നും അനുപമമായ കേഹ്വ വാറ്റും കുങ്കുമമില്ലാതെ പൂര്‍ണമാകുന്നില്ല. പക്ഷെ കഴിഞ്ഞ ഏതാനും ദശാബ്‌ദങ്ങളായി ഇവിടെ കുങ്കുമം കൃഷി ചെയ്യുന്നത് പ്രാദേശികരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാര്‍ന്ന ലക്ഷ്യമായി മാറിയിരിക്കുന്നു. അവരില്‍ ചിലരൊക്കെ പ്രതീക്ഷ കൈവെടിഞ്ഞും കഴിഞ്ഞു. പക്ഷെ കുങ്കുമ കൃഷി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു വരികയാണ് ഭരണകൂടം.

കുങ്കുമത്തിന് വാണിജ്യപരമായ മൂല്യവുമുണ്ട്. ക്രോസിന്‍, പിക്രോ ക്രോസിന്‍, സഫ്രാനാല്‍ എന്നിങ്ങനെയുള്ള രാസവസ്‌തുക്കളുടെ അളവ് ധാരാളമായി ഉള്ളതിനാൽ മരുന്ന് നിര്‍മാണ മേഖലയില്‍ കുങ്കുമത്തിന് വലിയ ആവശ്യകത ഉണ്ട്. സുഗന്ധ വസ്‌തുക്കള്‍, നിറം നല്‍കല്‍, സൗന്ദര്യ വര്‍ദ്ധക വസ്‌തു വ്യവസായം എന്നിങ്ങനെയുള്ള മേഖലകളിലും കുങ്കുമം ഉപയോഗിച്ചു വരുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു ദേവത ആരാധനക്കായി നിരവധി രൂപത്തില്‍ കുങ്കുമം അര്‍ച്ചനയായി നല്‍കി വരുന്നുണ്ട്.

17 ലക്ഷം കുങ്കുമ പൂക്കളിൽ നിന്നാണ് ഒരു കിലോഗ്രാം കുങ്കുമം ലഭിക്കുന്നത്. കഴിഞ്ഞ നിരവധി ദശാബ്‌ദങ്ങളായി ഒട്ടേറെ വെല്ലുവിളികളാണ് കുങ്കുമ കൃഷി നേരിട്ടു കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്‍റെ കൃത്യമായ ഇടപെടലുകളും കൃഷിക്കാരുടെ പ്രതിജ്ഞാബദ്ധതയുമാണ് കൃഷിയെ മുന്നോട്ട് കൊണ്ടു പോകുന്നത്. 2020ല്‍ കുങ്കുമത്തിന് ഭൗമ സൂചിക (ജിഐ) അംഗീകാരം ലഭിക്കുകയുണ്ടായി. ഇതിലൂടെ ഇറാന്‍, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ മത്സരമുള്ള വിപണികളില്‍ അതിശക്തമായി നില കൊള്ളുവാന്‍ നമ്മുടെ കര്‍ഷകര്‍ക്ക് കഴിയുന്നു.

കുങ്കുമ കൃഷിക്ക് പുതു ജീവന്‍ നല്‍കുന്നതിന് വേണ്ടി ഇന്ത്യാ സര്‍ക്കാര്‍ നടത്തി വരുന്ന ഏകോപിത ശ്രമമായ ദേശീയ കുങ്കുമ മിഷന്‍റെ (എന്‍എസ്എം) പൂര്‍ത്തീകരണത്തോടനുബന്ധിച്ചാണ് ഭൗമ സൂചിക അംഗീകാരവും ലഭിച്ചിരിക്കുന്നത്. 2010ല്‍ ആരംഭിച്ച ഈ അഭിലാഷ പൂര്‍ണമായ പദ്ധതി ആധുനിക രീതികളില്‍ കുങ്കുമ കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. നിലവില്‍ 3700 ഹെക്ടര്‍ ഭൂമിയിലാണ് ദേശീയ കുങ്കുമ മിഷന്‍റെ കീഴിൽ കൃഷി ചെയ്‌തു വരുന്നത്.

2018ല്‍ അഞ്ച്, ആറ് ടണ്‍ കുങ്കുമമാണ് കൃഷിയിലൂടെ വിളവെടുത്തത്. എന്നാൽ തൊട്ടടുത്ത വർഷം ഇത് മൂന്നിരട്ടിയായി വർധിച്ചു. സീസണിലുണ്ടാകുന്ന ചെറിയ മാറ്റം പോലും കുങ്കുമ കൃഷിയെ കാര്യമായി ബാധിക്കും. സെപ്‌റ്റംബറിലെ ആദ്യവാരത്തിൽ കൃത്യമായ അളവിൽ മഴ ലഭിച്ചാൽ മാത്രമേ ഒക്‌ടോബർ മാസത്തിൽ കൃത്യമായ വിളവ് ലഭിക്കുകയുള്ളു. സ്‌പ്രിങ്കിൾ സിസ്റ്റം വന്നതോടു കൂടി കാലാവസ്ഥയെ പൂർണമായി ആശ്രയിക്കേണ്ട സാഹചര്യവും കർഷകർക്ക് വരുന്നില്ല.

കുങ്കുമ കൃഷിയെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായും കൂടുതല്‍ വിള ലഭിക്കുന്നതിനും ആധുനിക കൃഷി രീതികള്‍ അവലംബിക്കുന്നതിന് തുടക്കമിട്ടതോടു കൂടി കശ്മീരിലെ കുങ്കുമ വ്യവസായം അതിന്‍റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തില്‍ പുതിയ ഒരു അധ്യായം എഴുതി ചേര്‍ക്കുവാന്‍ തുടങ്ങുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.