ഭുവനേശ്വർ: വിവരാവകാശ പ്രവർത്തകൻ അഭിമന്യു പാണ്ടയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് വാടക കൊലയാളികൾ ഉൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. കെ ബിസ്വാജിത് പത്ര (42), എസ് ബാലാജി ആചാരി (29), റാസ ബിഹാരി ഡാഷ് (39) എന്നിവരാണ് ഒഡീഷ പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്നും തോക്കുകള്‍, വെടിമരുന്ന്, ആറ് മൊബൈൽ ഫോണുകൾ, കൊലപാതകത്തിന് ഉപയോഗിച്ച ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു.
കെ. ബിശ്വാജിത് പത്രയും മരിച്ച അഭിമന്യു പാണ്ടയും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. റാസ ബിഹാരി ഡാഷിനോടും ബാലാജി ആചാരിയോടും അഭിമന്യുവിനെ വകവരുത്താന്‍ ബിശ്വാജിത് സഹായമഭ്യര്‍ഥിക്കുകയായിരുന്നു. ഡാഷും ആചാരിയും ബിശ്വാജിത്തില്‍ നിന്നും ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. തുടര്‍ന്നാണ് ഡിസംബർ പത്തിന് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.