കൊൽക്കത്ത: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലേക്ക് പോയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കോൺസ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചു. 26 അംഗ ആർപിഎഫ് സംഘത്തിന്‍റെ ഭാഗമായിരുന്നു ഇദ്ദേഹം. കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഉലുബീരിയയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് എല്ലാ അംഗങ്ങളെയും പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ആർപിഎഫ് ബാരക്കിന് സംസ്ഥാന അധികൃതർ മുദ്രവെച്ചിട്ടുണ്ട്. അവിടെ നിയോഗിച്ചിട്ടുള്ള മറ്റ് ഉദ്യോഗസ്ഥരോട് ഹോം ക്വാറന്‍റൈനിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കോൺസ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
26 അംഗ ആർപിഎഫ് സംഘത്തിന്‍റെ ഭാഗമായിരുന്നു കോൺസ്റ്റബിൾ