മുംബൈ (മഹാരാഷ്ട്ര): നവി മുംബൈയിലെ കോപ്പർ ഖൈറാനെയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ചു. രണ്ട് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. പ്രദേശത്തെ സരസ്വത് ബാങ്കിൽ നിന്ന് 4.5 ലക്ഷം രൂലയാണ് സംഘം മോഷ്ടിച്ചത്. ഏഴ് ജോലിക്കാരാണ് സംഭവ സമയം ബാങ്കിൽ ഉണ്ടായിരുന്നത്. ബാങ്കിലെ ഒരു ജോലിക്കാരന്‍റെ കഴുത്തിൽ കത്തി കൊണ്ട് കുത്തുകയും ലോക്കർ തുറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ബാങ്കിലെ ജീവനക്കാർ പൊലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. 30 നും 35 നും ഇടയിൽ പ്രായമുള്ള കവർച്ചക്കാർ മുഖം മറച്ചിരുന്നതായും കയ്യുറകൾ ധരിച്ചിരുന്നതായും ജീവനക്കർ പറഞ്ഞു. മാസ്കും കയ്യുറകളും ധരിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇവരെ ആരും സംശയിച്ചില്ലെന്ന് ജീവനക്കാർ പൊലീനെ അറിയിച്ചു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.