ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ 40 ജീവനുകള്‍ പൊലിയാന്‍ കാരണം ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര, പര്‍വേശ് വെര്‍മ എന്നിവരാണെന്ന് അദ്ദേഹം ആരോപിച്ചു. കുറ്റവാളികള്‍ എത്രയും വേഗം ശിക്ഷിക്കപ്പെടണം. 1984ന് സമാനമായ കലാപമാണ് നടന്നത്. ജനങ്ങള്‍ക്ക് ഏറെ ദുരിതം പേറേണ്ടിവന്നു.
ഡല്‍ഹിയില്‍ സമാധാന റാലി നടത്താന്‍ അനുമതി തേടി താന്‍ രാഷ്ട്രപതിയെ കാണും. കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്യും. പുറത്താക്കപ്പെട്ട എ.എ.പി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍റെ വീട്ടില്‍ നിന്നും ഡല്‍ഹി പൊലീസ് നിര്‍ണായക വിവരങ്ങള്‍കണ്ടെത്തിയിട്ടുണ്ട്. ഐ.ബി ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് നിഗമനം. ഇതിനുള്ള തെളിവുകള്‍ ഡില്‍ഹി പൊലീസ് അദ്ദേഹത്തിന്‍റെ കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും മോജ് ഝാ ആരോപിച്ചു.