ജയ്‌പൂർ: വർധിച്ചുവരുന്ന കൊവിഡ് കേസുകളിൽ ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര. രോഗബാധയിൽ നിന്ന് രക്ഷനേടാൻ സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും വർധിക്കുന്നത് ആശങ്ക കൂട്ടുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുക. വിവാഹ ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും വലിയ തോതിൽ ഒത്തുകൂടരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
കൊവിഡ് വ്യാപനം രൂക്ഷം; ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ ഗവർണർ - രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര
രോഗബാധയിൽ നിന്ന് രക്ഷനേടാൻ സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര ജനങ്ങളോട് അഭ്യർഥിച്ചു
കൊവിഡ് വ്യാപനം രൂക്ഷം; ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ ഗവർണർ