ETV Bharat / bharat

സംഘര്‍ഷ സാധ്യത; കശ്മീരിൽ നിരോധനാജ്ഞ തുടരുന്നു - ഭീകരർ

സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കുകയും ചെയ്തു.

പ്രതീകാത്മകചിത്രം
author img

By

Published : May 25, 2019, 2:05 PM IST

Updated : May 25, 2019, 3:21 PM IST

ശ്രീനഗർ : ഭീകരൻ സക്കീർ മൂസയെ വധിച്ചതിനെ തുടന്ന് കശ്മീർ താഴ്വരകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഘസ്വാത്-ഉൽ ഹിന്ദ് നേതാവ് സക്കീർ മൂസയുൾപ്പെടെ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കുകയും ചെയ്തു. പുല്‍വാമ ജില്ലയിലെ ദാദ്സര്‍ ഗ്രാമത്തില്‍ സക്കീര്‍ മൂസ എത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചയാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും ഒരു എ കെ 47 തോക്കും റോക്കറ്റ് ലോഞ്ചറും കണ്ടെത്തിയിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/restrictions-continue-in-kashmir-valley-after-musa-killing20190525112349/

Conclusion:
Last Updated : May 25, 2019, 3:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.