ETV Bharat / bharat

കൊവിഡ്19നെ ചെറുക്കാം; വ്യക്തിശുചിത്വത്തിലൂടെ

കർശനമായ വ്യക്തിഗത ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൊവിഡ്19 എന്ന മഹാമാരിയെ ചെറുക്കാന്‍ സാധിക്കും

resist COVID 19  personal hygiene  വ്യക്തിശുചിത്വം  കൊവിഡ്-19  കൊറോണ വൈറസ്  ലോകാരോഗ്യ സംഘടന  ഇന്‍റഗ്രേറ്റഡ് ഡിസീസ് സർ‌വിലൻസ് പ്രോഗ്രാം  ഐ‌ഡി‌എസ്‌പി  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രീവെന്‍റീവ് മെഡിസിൻ ഡയറക്‌ടർ  എം‌ഇ‌ആര്‍‌എസ്  എസ്‌എ‌ആര്‍‌എസ്  നോവൽ കൊറോണ വൈറസ്  സ്‌പാനിഷ് ഇൻഫ്ലുവൻസ  ഏഷ്യൻ ഇൻഫ്ലുവൻസ  ഹോങ്കോംഗ് ഇൻഫ്ലുവൻസ
വ്യക്തിശുചിത്വത്തിലൂടെ കൊവിഡ്-19നെ ചെറുക്കാം
author img

By

Published : Mar 17, 2020, 6:04 PM IST

ബിൽ ഗേറ്റ്സ് നൂറ്റാണ്ടിലെ മഹാരോഗമെന്ന് വിശേഷിപ്പിച്ച കൊവിഡ്19 ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ രോഗം നിരവധി ലോകരാജ്യങ്ങളിലെ സാമൂഹിക-സാമ്പത്തിക മേഖലകള്‍ പ്രതിസന്ധിയിലായി. കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടന വിശ്വസിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഉൾപ്പെടെ 80 രാജ്യങ്ങൾ ഇതിനകം ഗുരുതരമായ പ്രതിസന്ധിയിലാണ്. വൈറസ് വ്യാപനം അതിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിൽ കുറഞ്ഞുവെങ്കിലും ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ കൂടികൊണ്ടിരിക്കുന്നു. ഇന്ത്യയിൽ സ്ഥിരീകരിച്ച 30 കേസുകളിൽ പകുതിയും ഇറ്റാലിയൻ വിനോദസഞ്ചാരികളിൽ നിന്നാണ് ഉണ്ടായത്. ഇന്‍റഗ്രേറ്റഡ് ഡിസീസ് സർ‌വൈലൻസ് പ്രോഗ്രാമിലൂടെ(ഐ‌ഡി‌എസ്‌പി) എല്ലാ സംസ്ഥാനങ്ങളിലെയും രോഗങ്ങൾ കണ്ടെത്തുന്നതിനും 21 വിമാനത്താവളങ്ങളിലും 65 തുറമുഖങ്ങളിലും എത്തുന്ന വിദേശ, ആഭ്യന്തര യാത്രക്കാരുടെ ആരോഗ്യം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതിനും സര്‍കാരിന്‍റെ യുദ്ധകാല അടിസ്ഥാന ക്രമീകരണങ്ങൾ നിലവിലുള്ള പ്രതിസന്ധിയെ ലഘൂകരിക്കാന്‍ പ്രാപ്‌തമായവ തന്നെയാണെന്നതില്‍ സംശയമില്ല.

ചേരി പ്രദേശങ്ങളിൽ നിന്ന് വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രീവെന്‍റീവ് മെഡിസിൻ ഡയറക്‌ടർ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്ന് തെലങ്കാന ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ നിർദേശം നല്‍കിയിട്ടുണ്ട്. ആവശ്യത്തിന് ജലവിതരണം ഉറപ്പ് വരുത്താനും ചേരികൾക്ക് സമീപം പ്രത്യേക വാർഡുകൾ സ്ഥാപിക്കാനും ഹൈക്കോടതി നിർദേശിച്ചു. ചുമ, തുമ്മൽ എന്നിവയിലൂടെ വൈറസ് പടരുന്നത് തടയാൻ ചേരി നിവാസികൾക്ക് സാനിറ്റൈസറുകളും മാസ്‌ക്കുകളും വിതരണം ചെയ്യാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഒരു ചതുരശ്ര കിലോമീറ്ററിന് ജനസാന്ദ്രത ചൈനയിൽ 148ഉം ഇന്ത്യയിൽ 420ഉം ആണ്. കൊവിഡ്-19 കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യയിലെ ചേരികളിലേക്ക് വ്യാപിക്കുകയാണെങ്കിൽ അനന്തരഫലങ്ങൾ രൂക്ഷമായിരിക്കും. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഓരോ പൗരനും തന്നെയും രാജ്യത്തെയും പ്രതിരോധിക്കാൻ തയാറാകണം.

ചൈനക്ക് ശേഷം വൈറസ് മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ്. യുഎസ് പോലുള്ള വികസിത രാജ്യങ്ങൾക്കിടയിലും വൈറസ് ഇത്രത്തോളം ഭീതി പടര്‍ത്താനുള്ള കാരണം ലളിതമാണ്. മനുഷ്യന് ബാധിച്ച വൈറസിന്‍റെ ഏഴ് വകഭേദങ്ങളുണ്ടെങ്കിലും അവയിൽ നാലെണ്ണം മാരകമല്ല. നോവൽ കൊറോണ വൈറസ് അതിന്‍റെ മറ്റ് വകഭേദങ്ങളായ എം‌ഇ‌ആര്‍‌എസ്, എസ്‌എ‌ആര്‍‌എസ് എന്നിവയിൽ നിന്നും വ്യത്യസ്‌തമാണ്. ഈ അണുബാധയെ ചികിത്സിക്കുന്നതിനുള്ള ഒരു ചികിത്സയും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.

നിലവിലുള്ള കൊവിഡ് 19 കേസുകളിൽ 80 ശതമാനവും ചികിത്സിച്ചു ഭേദപ്പെടുത്താനാകുമെന്നതും 18 ശതമാനം ഗുരുതരമാകാനിടയുള്ളതാണെന്നും ബാക്കി 2 ശതമാനം മാരകമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുമ്പുണ്ടായ സ്‌പാനിഷ് ഇൻഫ്ലുവൻസ ലോക ജനസംഖ്യയുടെ 40 ശതമാനം ആള്‍ക്കാരെ ബാധിക്കുകയും തുടര്‍ന്ന് അഞ്ച് കോടി ആളുകൾ മരണമടയുകയും ചെയ്‌തിരുന്നു. 1957ലെ ഏഷ്യൻ ഇൻഫ്ലുവൻസയിൽ 20 ലക്ഷത്തോളം ആളുകള്‍ മരിച്ചു. 1968ലെ ഹോങ്കോംഗ് ഇൻഫ്ലുവൻസയിൽ 33,000 പേർ കൊല്ലപ്പെട്ടു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, കൊവിഡ്-19 ഒരു പൊതുജനാരോഗ്യ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന ആശങ്ക നിരവധി രാജ്യങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നു.നിലവാരമില്ലാത്ത ശുചിത്വവും ശരിയായ പൊതുജനാരോഗ്യ നയവുമില്ലാത്ത ഇന്ത്യ വൈറസ് ഭീഷണിയെ എങ്ങനെ നേരിടുമെന്ന വിദഗ്‌ധരുടെ ആശങ്കകള്‍ ചിന്തിക്കേണ്ട വിഷയമാണ്. ഡിസംബറിൽ ആദ്യമായി വൈറസ് പടർന്നുപിടിച്ചതിന്‍റെ തീവ്രത വിലയിരുത്തുന്നതിൽ പരാജയപ്പെട്ട ചൈന, പിന്നീട് വ്യാപനം നിയന്ത്രിക്കുന്നതിന് വിപുലമായ നടപടികൾ സ്വീകരിച്ചു. വെറും ഒമ്പത് ദിവസത്തിനുള്ളിൽ ചൈനീസ് സർക്കാർ കൊവിഡ് 19 ബാധിതര്‍ക്ക് വേണ്ടി 1,000 കിടക്കകളുള്ള ആശുപത്രി നിർമിച്ചു. ചൈനയിലെ ഇരുന്നൂറോളം വൈദ്യശാസ്ത്ര വിദഗ്‌ധര്‍ക്ക് മഹാമാരിയുമായുള്ള പോരാട്ടത്തില്‍ ജീവന്‍ വെടിയേണ്ടി വന്നു. സുഖം പ്രാപിച്ച രോഗികള്‍ രണ്ടാമതും രോഗബാധിതരാകുന്നത്, കൊവിഡ്-19നെതിരെ ശക്തവും സംയുക്തവുമായ പ്രതിരോധം തീര്‍ക്കുന്നതിലൂടെ മാത്രമേ ചെറുക്കാനാകൂ.

വിദേശത്ത് നിന്നെത്തിയ മൂന്ന് രോഗബാധിതരെ ചികിത്സിക്കാന്‍ കേരള സർക്കാരിന്‍റെ പെട്ടെന്നുള്ള നടപടികൾ സംസ്ഥാനത്ത് കൂടുതൽ വ്യാപിക്കുന്നത് തടഞ്ഞു. പ്രതിരോധത്തിന്‍റെ ആദ്യ വരിയായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ, പൊലീസ്, ആരോഗ്യ പ്രവർത്തകർ, വൈദ്യശാസ്ത്ര വിദഗ്‌ധര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരെ ശാക്തീകരിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ മികച്ച് ഫലങ്ങൾ നേടി. കേരള സർക്കാർ ഒരു പടി കൂടി കടന്ന് അവിടത്തെ ജനങ്ങളിൽ ബോധവൽകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിപ വൈറസ് വ്യാപനത്തെ വളരെ വിജയകരമായി പ്രതിരോധിച്ച അനുഭവത്തിന്‍റെ വെളിച്ചത്തില്‍, കേരളത്തിലെ ആരോഗ്യമേഖല യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികൾ നടപ്പാക്കി. കർശനമായ വ്യക്തിഗത ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പൊതുജന അവബോധം വർധിപ്പിക്കാനും കിംവദന്തികൾ ഇല്ലാതാക്കാനും വൈറസ് ഭീഷണി നീക്കാനും സർക്കാരുകൾ പ്രവർത്തിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.