ശ്രീനഗർ: ജമ്മു കശ്‌മീർ പൊലീസിൽ മാറ്റങ്ങൾ വരുത്തി ആഭ്യന്തര വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമനങ്ങളും സ്ഥാനമാറ്റവും ഉൾപ്പെടുത്തി പുറത്തിറക്കിയ ഉത്തരവിൽ ജമ്മു പൊലീസ് സൂപ്രണ്ട് സന്ദീപ് മേത്തയെ സ്ഥലംമാറ്റി കമാൻഡന്‍റ് ഐആർപി -11 ബറ്റാലിയനായി നിയമിച്ചു. പകരം, ജമ്മുവിലെ അഡീഷണൽ എസ്‌പി, സിഐഡി (സിഐ) നരേഷ് സിംഗ് ഈ സ്ഥാനത്തേക്ക് എത്തും. കത്രയിലെ പൊലീസ് സൂപ്രണ്ടായി ജമ്മു അഡീഷണൽ എസ്‌പി അമിത് ഭാസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദമ്പൂരിലെ എസ്‌കെപിഎ അസിസ്റ്റന്‍റ് ഡയറക്ടറായി സാംബ അഡീഷണൽ എസ്‌പി എം. ഫീസൽ ഖുറേഷിയെ നിയമിച്ചു. ഈ സ്ഥാനത്തെ ചുമതല ഇനിമുതൽ കിഷ്ത്വറിലെ അഡീഷണൽ എസ്‌പിയായ ഐജാസ് അഹമ്മദ് സർഗാറിനാണ്.
ഐആർ -7 ബറ്റാലിയനിലെ ഡെപ്യൂട്ടി കമാൻഡന്‍ററായി ഫാറൂഖ് ക്വേസർ മാലിക്കിനെ നിയമിച്ചു. ഐആർ -15 ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്‍റ് ഖാലിദ് അമിനെ സ്ഥലംമാറ്റി പൂഞ്ചിലെ അഡീഷണൽ എസ്‌പിയായും അനന്ത്നാഗിലെ അഡീഷണൽ എസ്പിയായ മുബാഷിർ ഹുസൈനെ കശ്മീർ അഡീഷണൽ എസ്പിയായും നിയമിച്ചിട്ടുണ്ട്. കിഷ്ത്വാർ അഡീഷണൽ എസ്പിയുടെ ചുമതല നൽകിയിരിക്കുന്നത് എസ്‌പിയും എസ്‌എസ്‌ജിയുമായ മുസ്സിം അഹ്‌മദിനാണ്.
കുപ്‌വാരയിലെ അഡീഷണൽ എസ്പി പർവൈസ് അഹ്മദ് ദാറിനെ സ്ഥാനമാറ്റം നൽകി അനന്ത്നാഗിലെ എസ്‌പി തസ്‌തികയിലേക്ക് തന്നെ നിയമിച്ചു. ദക്ഷിണ ജമ്മുവിലെ എസ്‌പിയുടെ ചുമതല ഇനിമുതൽ അഞ്ചാം ബറ്റാലിയനിലെ ഡെപ്യൂട്ടി കമാൻഡന്‍റായ ദീപക് ഡോഗ്രയാണ്. ഐആർ -11 ബറ്റാലിയനിലെ ഡെപ്യൂട്ടി കമാൻഡന്‍റ് പ്രദീപ് സിംഗിനെ ജമ്മുവിലെ ട്രാഫിക് വിഭാഗത്തിൽ പുതിയ അഡീഷണൽ എസ്പിയായും നിയമിച്ചു. കൂടാതെ, കത്ര എസ്‌പി കുൽബീർ ചന്ദ് ഹന്ദുവിനെ ജമ്മു പുതിയ അഡീഷണൽ എസ്പിയായും ചുമതലപ്പെടുത്തിയിട്ടുണ്ട്.