ചെന്നൈ: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഉൽപാദനം പുനരാരംഭിക്കാൻ കഴിയുന്ന വ്യവസായങ്ങളെക്കുറിച്ച് തിങ്കളാഴ്ച റിപ്പോർട്ട് ലഭിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി അറിയിച്ചു.
ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തിങ്കളാഴ്ച സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ഗ്രാമീണ മേഖലയിലെ ഏതൊക്കെ വ്യവസായ യൂണിറ്റുകളിൽ ഉൽപാദനം പുനരാരംഭിക്കാമെന്ന് സർക്കാർ തീരുമാനിക്കുക. അതേസമയം ചൈനയിൽ നിന്നും 24,000 റാപിഡ് ടെസ്റ്റ് കിറ്റുകൾ സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ശേഷിക്കുന്ന ടെസ്റ്റ് കിറ്റുകൾ ലഭിക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.