ന്യൂഡൽഹി: തലസ്ഥാനത്ത് പെയ്ത നേരിയ മഴ ഡല്‍ഹിയില്‍ വായു മലിനീകരണത്തിൻ്റെ തോത് കുറച്ചു. ലോധി, ദിർപൂർ, ഐഐടി ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിൽ മലിനീകരണ തോതിന് കുറവ് വന്നിട്ടുണ്ടെന്ന് സഫാർ (വായു ഗുണനിലവാര കാലാവസ്ഥാ പ്രവചന ഗവേഷണം) അധികൃതർ അറിയിച്ചു. ജനസാന്ദ്രത കൂടിയ പ്രദേശമായ ചാന്ദ്നി ചൗക്കിലെ മലിനീകരണ തോതും മഴയെ തുടർന്ന് കുറഞ്ഞിട്ടുണ്ട്. 400 കവിഞ്ഞ വായു മലിനീകരണ തോത് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞ ആഴ്‌ച അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിൽ തളിച്ചത്.
നേരിയ മഴയിൽ ഡൽഹിയിലെ വായു മലിനീകരണ തോത് കുറഞ്ഞു - SAFAR latest news
വായു മലിനീകരണ തോത് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞ ആഴ്‌ച അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിൽ തളിച്ചത്.

Conclusion: