ETV Bharat / bharat

ഉത്തർപ്രദേശില്‍ കൊവിഡ് മരണം 1,192 ആയി, 1,913 പേർക്ക് പുതുതായി രോഗ ബാധ - COVID-19 death toll

ഞായറാഴ്ച 43,401 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 15 ലക്ഷത്തിലധികമാണെന്നും മെഡിക്കൽ, ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി പറഞ്ഞു.

ഉത്തർപ്രദേശ്  കൊവിഡ് മരണങ്ങൾ  ലഖ്‌നൗ  COVID-19 death toll UP  COVID-19 death toll  UP
ഉത്തർപ്രദേശിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,192 ആയി, 1,913 പുതുതായി രോഗ ബാധ
author img

By

Published : Jul 20, 2020, 5:49 PM IST

ലഖ്‌നൗ: തിങ്കളാഴ്ച 46 കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തതോടെ ഉത്തർപ്രദേശിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,192 ആയി. പുതിയ 1,913 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 51,160 ആയി. സംസ്ഥാനത്ത് 19,137 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 30,831 പേര്‍ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ആയതായി മെഡിക്കൽ, ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച 43,401 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 15 ലക്ഷത്തിലധികമാണെന്നും പ്രസാദ് പറഞ്ഞു.

രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ ആരോഗ്യ സേതു ആപ്പ് ജനങ്ങളെ സഹായിക്കുന്നുണ്ടെന്നും മൊബൈൽ ആപ്ലിക്കേഷൻ ജനറേറ്റുചെയ്ത അലേർട്ടുകൾ അടിസ്ഥാനമാക്കി ആരോഗ്യവകുപ്പ് ഇതുവരെ 3.35 ലക്ഷത്തിലധികം ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെർമൽ സ്കാനറുകൾ, പൾസ് ഓക്സിമീറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 47,000 കൊവിഡ് ഹെൽപ്പ് ഡെസ്കുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.