ETV Bharat / bharat

പരിഷ്കരിച്ച ബഹുരാഷ്ട്രവാദം; ഐക്യ രാഷ്ട്ര പൊതുസഭയെ മോദി അഭിസംബോധന ചെയ്യും - Reaffirming “faith to multilateralism”: India at the 74 th UN General Assembly

സെപ്റ്റംബർ 23-24 തീയതികളിൽ നടക്കുന്ന ഉന്നതതല പരിപാടികളിൽ പ്രധാനമന്ത്രിയുടെ പങ്കാളിത്തം, അജണ്ട 2030 നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വപരമായ പങ്ക് ഉയർത്തി കാണിക്കാനുതകുന്നതാണ്

74 th UN General Assembly
author img

By

Published : Sep 21, 2019, 1:42 PM IST

ന്യൂയോര്‍ക്ക്: ഐക്യ രാഷ്ട്ര പൊതുസഭയെ (യു‌എൻ‌ജി‌എ) പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നരേന്ദ്രമോദി യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കുക. 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) ഉൾപ്പെടുന്ന അജണ്ട 2030 അംഗീകരിക്കുന്നതിൽ ലോകനേതാക്കൾക്കൊപ്പം 2015ൽ യുഎൻ 70-ാം വാർഷിക ഉച്ചകോടിയിലായിരുന്നു മോദിയുടെ അവസാന സന്ദർശനം.
വികസനം, പരിസ്ഥിതി സംരക്ഷണ പ്രശ്നങ്ങൾ എന്നീ ഇരട്ട സ്ട്രീമുകൾ സംയോജിക്കുന്നതാണ് അജണ്ട 2030. “ഇന്ത്യയുടെ വികസന അജണ്ടയുടെ ഭൂരിഭാഗവും ഇതിൽ പ്രതിഫലിക്കുന്നു” എന്ന് ഉച്ചകോടിയിൽ മോദി പറഞ്ഞിരുന്നു. ദേശീയതലത്തിൽ വികസന ലക്ഷ്യങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ അന്തർദേശീയ സഹകരണത്തിന്‍റെ ആവശ്യകതയാണ് അജണ്ടയിൽ 2030ന്‍റെ കാതൽ എന്ന് പറയാം.
സെപ്റ്റംബർ 23-24 തീയതികളിൽ നടക്കുന്ന ഉന്നതതല പരിപാടികളിൽ പ്രധാനമന്ത്രിയുടെ പങ്കാളിത്തം, അജണ്ട 2030 നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വപരമായ പങ്ക് ഉയർത്തി കാണിക്കാനുതകുന്നതാണ്. യുഎൻ സെക്രട്ടറി ജനറൽ ആഥിതേയത്വം വഹിക്കുന്ന ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റ്, സാർവത്രിക ആരോഗ്യം സംബന്ധിച്ച ഉന്നതതല യോഗം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉച്ചകോടി എന്നിവ സഭാ പരിപാടികളിൽ ഉൾപ്പെടുന്നു. കൂടാതെ 2019 സെപ്റ്റംബർ 24ന് നടക്കുന്ന മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷവും അനുസ്മരണവും ഈ ദിവസങ്ങളിൽ നടക്കും.
“ആരോഗ്യത്തോടുള്ള സമഗ്രമായ സമീപനം” എന്ന ആശയം പ്രതിനിധാനം ചെയ്ത് കൊണ്ട് യുഎൻ‌ജി‌എ ഒരു അന്താരാഷ്ട്ര യോഗ ദിനം സ്വീകരിക്കണമെന്ന് 2014ൽ മോദി ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനത്തോട് യു‌എൻ‌ജി‌എയുടെ പ്രതികരണം ദ്രുതഗതിയിലായിരുന്നു.

500 ദശലക്ഷം ഗുണഭോക്താക്കളെ ലക്ഷ്യമിട്ട് കൊണ്ട് 2018 ഫെബ്രുവരിയിൽ ആരംഭിച്ച ഇന്ത്യയുടെ ആയുഷ്മാൻ ഭാരത് പദ്ധതി നല്ല ആരോഗ്യമെന്ന എസ്ഡിജി 3യുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യ നൽകിയ പ്രധാന സംഭാവനയായി കണക്കാക്കും. തുറസായ ഇടങ്ങളിൽ മലമൂത്രവിസർജ്ജനം നടത്തുന്നത് തടയാൻ ആരംഭിച്ച സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയകരമായ നടപ്പാക്കൽ ശുചിത്വത്തിന് ഊന്നൽ നൽകുന്ന ആറാം സുസ്ഥിര വികസന ലക്ഷ്യം പ്രകാരം ഇന്ത്യയുടെ പ്രധാന സംഭാവനയായി സ്വാഗതം ചെയ്യപ്പെടും.

“സുസ്ഥിര വികസനമില്ലാതെ സമാധാനമുണ്ടാകില്ല, സമാധാനമില്ലാതെ സുസ്ഥിര വികസനവും ഇല്ല ” എന്ന സന്ദേശത്തിനാണ് അജണ്ട 2030ന്‍റെ ആമുഖത്തിൽ ലോക നേതാക്കൾ മുൻ‌തൂക്കം നൽകിയിരുന്നത്. ഈ ലക്ഷ്യം ഉറപ്പാക്കുന്നതിന് ബഹുരാഷ്ട്രവാദത്തെ പരിഷ്കരിക്കുക എന്ന ആശയത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. “പരിഷ്കരിച്ച ബഹുരാഷ്ട്രവാദം” എന്നത് കൊണ്ട് 2005ൽ ലോക നേതാക്കൾ ഏകകണ്ഠമായി ഉത്തരവിട്ട ഒരു പരിഷ്കരിച്ച യുഎൻ സുരക്ഷാ സമിതിയാണ് (യുഎൻ‌എസ്‌സി) ലക്ഷ്യാമാക്കുന്നത്. യുഎൻ‌എസ്‌സി പരിഷ്കരിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരോപകാരപരമായ ഒരു സംരംഭം മാത്രമല്ല. ഇന്ത്യയെ ഒരു പ്രധാന ശക്തിയായി മാറ്റുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ യുഎൻ‌എസ്‌സിക്ക് കഴിയുമെന്നതാണ്. അതിന് യുഎൻ‌എസ്‌സിയുടെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ഇന്ത്യ നിർബന്ധമായും തുല്യ പങ്കാളിയാവേണ്ടതുണ്ട്. ചൈനയുടെ സംരംഭം

ലോകരാജ്യങ്ങളിലെ പ്രധാന ശക്തികളുടെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾ യുഎൻ അംഗരാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സഹകരണത്തിന് നേതൃത്വം നൽകുക എന്നതാണ് 74-ാമത് യു‌എൻ‌ജി‌എയിൽ ഇന്ത്യയ്‌ക്കുള്ള പരീക്ഷണം. സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവയുടെ ഉയർത്തികാണിച്ചുകൊണ്ട് 2019 സെപ്റ്റംബർ 27ന് യു‌എൻ‌ജി‌എയിൽ പ്രധാനമന്ത്രി മുഖേന ഈ പ്രക്രിയയിൽ ഇന്ത്യ മുൻകൈയെടുക്കേണ്ടതുണ്ട്.

Intro:Body:Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.