മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് രാവിലെ 10 മണിക്കാണ് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ഇത് രണ്ടാം തവണയാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്. കൊവിഡ് മഹാമാരി മൂലമുള്ള സാമ്പത്തിക തകര്‍ച്ച നേരിടുന്നതിനെക്കുറിച്ചായിരിക്കും ഗവര്‍ണര്‍ സംസാരിക്കുക. റിപ്പോ നിരക്ക് കുറക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയതിനാലും ,ജിഡിപി വളര്‍ച്ചാ നിരക്ക് തളര്‍ച്ച നേരിടുന്നതിനാലും വിപണിയില്‍ വായ്‌പ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ആര്‍.ബി.ഐ ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളെ കാണും - ആര്‍.ബി.ഐ ഗവര്‍ണര്‍
ഇന്ന് രാവിലെ 10 മണിക്കാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ വാര്‍ത്താ സമ്മേളനം.