ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് നടത്തിയ പ്രഖ്യാപനങ്ങളെ വിമർശിച്ച് കോൺഗ്രസ് പാർട്ടി. സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയുടെയും ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം പണലഭ്യത വർധിപ്പിക്കുന്നതിനാണ് റിസർവ് ബാങ്ക് മുൻതൂക്കം നൽകിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
ജനങ്ങളുടെ കയ്യിൽ പണം നിലനിർത്തുക എന്ന ലക്ഷ്യം അഭിസംബോധന ചെയ്യുന്നതിനുപകരം, കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് പണലഭ്യത വർധിപ്പിക്കാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. അതേസമയം, സംസ്ഥാനത്തിന് പണലഭ്യതയ്ക്കുള്ള നടപടികളെ റിസർവ് ബാങ്കിന്‍റെ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
റിസർവ് ബാങ്ക് റിവേഴ്‌സ് റിപ്പോ നിരക്ക് വെട്ടിക്കുറയ്ക്കുകയും 50,000 കോടി രൂപയുടെ റീഫിനാൻസ് ലക്ഷ്യമിട്ട് ദീർഘകാല റിപ്പോ ലേലം ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റിസർവ് ബാങ്ക് പ്രഖ്യാപനങ്ങളിൽ കോൺഗ്രസ് നേതാവ് അജയ് മാക്കനും നിരാശ പ്രകടിപ്പിച്ചു.
പ്രഖ്യാപനങ്ങളിൽ കോൺഗ്രസും ജനങ്ങളും നിരാശരാണ്. പാവപ്പെട്ടവരുടെയും ദുർബലരുടെയും പ്രശ്നങ്ങൾ ലഘൂകരിക്കാൻ സർക്കാർ കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.