ന്യൂഡല്‍ഹി: കൊവിഡ് -19 നെ തുടർന്ന് കഴിഞ്ഞ മാർച്ച് 13 മുതൽ അടച്ചിരുന്ന രാഷ്ട്രപതി ഭവന്‍ മ്യൂസിയം കോംപ്ലക്‌സ് ജനുവരി 5 മുതൽ വീണ്ടും തുറക്കുന്നു. തിങ്കളാഴ്ചയും സർക്കാർ അവധി ദിവസങ്ങളും ഒഴികെയുള്ള എല്ലാ ദിവസവും മ്യൂസിയം തുറക്കും. അതേസമയം സന്ദർശകർക്ക് മ്യൂസിയത്തിലെത്തി ടിക്കറ്റെടുക്കാന്‍ സാധിക്കില്ലെന്നും മുന്‍കൂട്ടി ഓണ്‍ലൈനായി ടിക്കറ്റുകള്‍ എടുക്കണമെന്നും മ്യൂസിയം അധികൃതര്‍ അറിയിച്ചു.
സാമൂഹിക അകലം പാലിക്കുന്നതിനായി നാല് സമയങ്ങളിലായാണ് സന്ദര്‍ശകരെ അനുവദിക്കുക. വൈകുന്നേരം അഞ്ച് മണിക്ക് പരമാവധി 25 സന്ദർശകരെ മാത്രമേ അനുവദിക്കൂ. ഒരാളില്‍ നിന്നും രജിസ്ട്രേഷൻ ചാർജായി 50 രൂപയാണ് ഈടാക്കുക. സന്ദര്‍ശന സമയത്ത് എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.