ന്യൂഡല്‍ഹി: സുരക്ഷാ പരിശോധനക്കിടെ കണ്ടെത്തിയ അപൂര്‍വ്വയിനം പരുന്തിനെ രക്ഷിച്ച് ഡല്‍ഹി പൊലീസ്. ആഷിയാന്‍ ചൗക്കില്‍ വ്യാഴാഴ്ചയാണ് സംഭവം. ലോക്ക് ഡൗണിന്‍റെ ഭാഗമായുള്ള പരിശോധനയിലായിരുന്നു ഉദ്യോഗസ്ഥര്‍. ഇതിനിടെ ഓടിക്കൊണ്ടിരിക്കുന്ന വാനിന് മുകളില്‍ പരുന്തിനെ കണ്ടെത്തുകയായിരുന്നു. ക്ഷീണിച്ച അവസ്ഥയിലായിരുന്ന പക്ഷി. പരിശോധനക്കിടെ പക്ഷി വാഹനത്തിന് മുകളില്‍ നിന്നും നിലത്ത് വീണു.
പൊലീസ് ഉദ്യോഗസ്ഥര്‍ പക്ഷിയെ സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്‍ററില്‍ എത്തിച്ചതായി മുംബൈ നോര്‍ത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ വിജയന്ത ആര്യ പറഞ്ഞു. നിലവില്‍ ഇവിടെ ചികിത്സയിലാണ് പക്ഷി. ഇന്ത്യയില്‍ കണ്ടുവരുന്ന അപൂര്‍വ്വ ഇനത്തില്‍ പെട്ട പരുന്താണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.