ഭുവനേശ്വർ: ഭുവനേശ്വറിലെ റെയിൽവേ സ്റ്റേഷനിൽ അപൂർവ്വ ഇനത്തിൽപ്പെട്ട പാമ്പിനെ പൊലീസും വനംവകുപ്പും പിടിച്ചെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയവര്‍ക്ക് മുന്നില്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കാനെത്തിയ നാടോടിയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. നാടോടിയുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പാരച്യൂട്ട് രൂപത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഓര്‍നേറ്റ് ഫ്ളയിംഗ് പാമ്പാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ട്രെയിനിലെ യാത്രക്കാർ ഹെൽപ്പ്ഡെസ്ക്കിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. പാമ്പിനെ പൊലീസ് വനം വന്യജീവി വകുപ്പിന് കൈമാറി. വന്യജീവി സംരക്ഷണ നിയമത്തിനു കീഴിൽ കേസ് അന്വേഷിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നാടോടിയില്‍ നിന്നും അപൂര്‍വ്വയിനം പാമ്പിനെ പിടിച്ചെടുത്തു - പറക്കുന്ന അപൂർവ്വ ഇനത്തിൽപ്പെട്ട പാമ്പിനെ ഭുവനേശ്വറിൽ നിന്നും രക്ഷപ്പെടുത്തി
പാരച്യൂട്ട് രൂപത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഓര്‍നേറ്റ് ഫ്ളയിംഗ് പാമ്പിനെയാണ് രക്ഷപ്പെടുത്തിയത്