ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള കൊവിഡ് പരിശോധന കിറ്റുകള്‍ രോഗ നിര്‍ണയത്തിനുള്ളതല്ല മറിച്ച് രോഗവ്യാപനത്തിന്‍റെ തോത് അറിയാനുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്ന് അഞ്ച് ലക്ഷം കിറ്റുകളാണ് വ്യാഴാഴ്ച ഇന്ത്യയില്‍ എത്തിയത്. രോഗിയുടെ ശരീരത്തില്‍ ഐസിജിയുടേയും ഐജിഎംന്‍റെയും സാന്നിധ്യം തിരിച്ചറിയാന്‍ ഈ പരിശോധന കൊണ്ട് സാധിക്കും.
ഇമ്മ്യൂണോഗ്ലോബുലിന്‍ എം, ഇമ്മ്യൂണോഗ്ലോബുലിന്‍ ജി എന്നീ ആന്‍റീബോഡികള്‍ കണ്ടെത്തിയാല്‍ അണുബാധയുടെ പഴക്കം കണ്ടെത്താന്‍ സാധിക്കും. കൊവിഡ് പ്രവണത തിരിച്ചറിയാന്‍ നിശ്ചിത കാലയളവില്‍ ഈ പരിശോധന നടത്താം. എണ്‍പത് ശതമാനം രോഗികളില്‍ മാത്രമാണ് ആന്‍റിബോഡി ദൃശ്യമാകുന്നത്. അതിനാല്‍ റാപ്പിഡ് ആന്‍റിബോഡി പരിശോധന കിറ്റുകള്‍ രോഗനിര്‍ണയത്തിന് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ആത്യന്തികമായി കൊവിഡ് രോഗം നിര്‍ണയിക്കാന്‍ ഇതുവരെ ആര്‍ടി-പിസിആര്‍ മാത്രമാണെന്ന് നടത്തുന്നതെന്ന് ഐസിഎംആര്‍ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ രാമന്‍ ആര്‍. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുറഞ്ഞ ചിലവില്‍ 42400 മുതല്‍ 78200 സാമ്പിളുകള്‍ വരെ ഒരു ദിവസം പരിശോധിക്കാം. പോസിറ്റീവ് കേസുകള്‍ കുറഞ്ഞ മേഖലകളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.
രാജ്യത്ത് മതിയായ കൊവിഡ് പരിശോധനകള്‍ നടക്കുന്നില്ലെന്ന് ആരോപണം തെറ്റാണ്. 24 പേരെ പരിശോധിക്കുമ്പോഴാണ് ഒരു പോസിറ്റീവ് കേസ് ഉണ്ടാകുന്നത്. അതേ സമയം ജപ്പാനില്‍ 11.7 പേരെയും ഇറ്റലിയില്‍ 6.7 പേരെയും യു എസില്‍ 5.3 പേരെയുമാണ് പരിശോധിക്കുന്നത്. മനുഷ്യ ശരീരത്തില്‍ സാധാരണയായി അണുബാധ ഉണ്ടായി 14 ദിവസങ്ങള്‍ക്കുള്ളിലാണ് ആന്‍റിബോഡികള്‍ ഉണ്ടാകുന്നത്. സംസ്ഥാനങ്ങളോട് ഗര്‍ഭിണികളില്‍ പ്രസവത്തിന് മുമ്പുള്ള പരിശോധനകള്‍ ആരംഭിക്കാനും പതിവ് പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.