ലഖ്‌നൗ: ആറുമാസം മുമ്പ് ഷിക്കോഹാബാദിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് വെടിയേറ്റ് മരിച്ചു. തിലക് നഗറില്‍ ഫെബ്രുവരി 10ന് രാത്രിയാണ് പെണ്‍കുട്ടിയുടെ പിതാവിന് വെടിയേറ്റത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യാൻ അഞ്ച് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഫിറോസാബാദിലെ സീനിയർ പൊലീസ് സൂപ്രണ്ട് സച്ചിന്ദ്ര പട്ടേൽ പറഞ്ഞു.
പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾക്കായി 15,000 രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും ഇപ്പോൾ ഇത് 50,000 രൂപയായി നീട്ടിയിട്ടുണ്ടെന്നും ആഗ്ര ഇൻസ്പെക്ടർ ജനറൽ സതീഷ് എ ഗണേഷ് പറഞ്ഞു. കഴിഞ്ഞ ആറുമാസമായി കേസിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. ബലാത്സംഗക്കേസിന്‍റെ വിചാരണ വരികയായിരുന്നു. അക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് മരണപ്പെട്ടയാളുടെ സഹോദരന്‍ പറഞ്ഞു.