ETV Bharat / bharat

ലോകത്തിന് അത്ഭുതം; ഇന്ത്യയ്ക്ക് അഭിമാനമായി റാഞ്ചി പാവകൾ - indian culture depicting dolls

ഇന്ത്യയുടെയും ജാർഖണ്ഡിന്‍റെയും സംസ്‌കാരം വിളിച്ചോതുന്ന ഈ പാവകൾക്ക് വിദേശ രാജ്യങ്ങളിൽ അടക്കം നിരവധി ആവശ്യക്കാരാണ് ഉള്ളത്.

റാഞ്ചിയിലെ പാവകള്‍  റാഞ്ചിയിലെ പ്രശസ്‌തമായ പാവകൾ  റാഞ്ചി പാവകൾ  20 മണിക്കൂറുകൊണ്ട് റാഞ്ചി പാവ  ലോക പ്രശസ്‌തമായ റാഞ്ചി പാവകൾ  ranchi dolls  world famous ranchi dolls  indian culture depicting dolls  ranchi dolls
ലോകത്തിന് അത്ഭുതം; ഇന്ത്യയ്ക്ക് അഭിമാനമായി റാഞ്ചി പാവകൾ
author img

By

Published : Nov 2, 2020, 9:03 AM IST

റാഞ്ചി: കുട്ടികൾക്കും മുതിർന്നവർക്കും സുപരിചതമാണ് ബാര്‍ബി പാവകള്‍. അമേരിക്കൻ കമ്പനിയായ മാറ്റൽ ആണ് പാവകളെ നമുക്ക് ഏറെ പരിചിതമാക്കിയത്. 1959ലാണ് ഈ പാവകളുടെ നിർമാണം ആരംഭിച്ചത്. എന്നാൽ ഈ പാവകളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് റാഞ്ചിയിലെ പാവകൾ. ജാർഖണ്ഡിന്‍റെയും ഇന്ത്യയുടെയും സംസ്‌കാരം വിളിച്ചോതുന്നവയാണ് റാഞ്ചിയിലെ പാവകൾ.

ഇന്ത്യയ്ക്ക് അഭിമാനമായി റാഞ്ചി പാവകൾ

പാവകളില്‍ ശ്രീകൃഷ്ണന്‍റെ പ്രണയം നഷ്ടപ്പെട്ട രാധയും ശ്രീരാമനൊപ്പം വനവാസത്തിനു പോയ സീതയും ആളുകളുടെ മനം കവരുന്നവയാണ്. ജാർഖണ്ഡിലെ തനതായ വസ്‌ത്രങ്ങൾ ധരിച്ച് നൃത്തം ചെയ്യുന്ന പാവകളും തലയില്‍ കുടമേന്തി വെള്ളം എടുക്കാന്‍ പോകുന്ന സ്‌ത്രീകളും ആളുകളുടെ മനം കവരുന്നതാണ്. പാവകളെ നിർമിക്കുന്നത് എളുപ്പമല്ലെന്ന് തൊഴിലാളികൾ പറയുന്നു.

പാവയുടെ തല നിർമിക്കുന്നതിനായി പ്രത്യേകതകൾ നിറഞ്ഞ വസ്‌തുക്കളാണ് ഉപയോഗിക്കുന്നത്. തുടർന്ന് പാവകൾക്ക് സ്വാഭാവിക നിറങ്ങൾ നൽകുകയും ശേഷിക്കുന്ന അലങ്കാരങ്ങൾ നൽകുകയും ചെയ്യും. അവസാനമായി പാവയെ പൊട്ടു കുത്തി വസ്‌ത്രങ്ങൾ അണിയിപ്പിക്കുകയും ചെയ്യുന്നു. ഏകദേശം 20 മണിക്കൂറെടുത്താണ് ഒരു പാവ പൂർത്തിയാകുന്നത്.

ശ്രീജന്‍ എന്ന പേരില്‍ ശോഭാകുമാരിയാണ് പാവ നിർമാണ കമ്പനി ആരംഭിക്കുന്നത്. ഇവിടെ ഏകദേശം 25 സ്‌ത്രീകളാണ് ജോലി ചെയ്യുന്നത്. ഈ തൊഴിലില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് തങ്ങളുടെ കുടുംബത്തെ മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുപോകുന്നത്.

രാജ്യത്തിനകത്തും വിദേശത്തുമായി ഈ പാവകൾക്ക് നിരവധി ആവശ്യക്കാരുണ്ട്. മണിക്കൂറുകളോളം ജോലി ചെയ്‌ത് തയ്യാറാക്കുന്ന പാവകൾക്ക് 1500നും 2000ത്തിനും ഇടയിൽ വിലയുണ്ട്. റാഞ്ചി പാവകൾ ജാർഖണ്ഡിനെ കൂടുതൽ ലോകപ്രശസ്‌തമാകുകയാണ്. മനോഹരവും അത്യധികം നമ്മെ അല്‍ഭുതപ്പെടുത്തുന്നവയുമാണ് ഈ റാഞ്ചി പാവകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.