ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് നിര്‍ദേശിച്ചതിന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. ഇന്ത്യ എപ്പോഴും സമാധാനമാണ് ആഗ്രഹിക്കുന്നത്, എന്നാല്‍ പാകിസ്ഥാന്‍ അങ്ങനെയല്ല. മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പാകിസ്ഥാനുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. മുൻ പാകിസ്ഥാൻ പ്രസിഡന്‍റ് പർവേസ് മുഷറഫും ഇന്ത്യയിലെത്തി, എന്നിട്ട് ഇന്ത്യയ്ക്ക് എന്ത് ലഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാകിസ്ഥാനെ ക്ഷണിച്ചുവെന്നും ഇതിലൂടെ ഇന്ത്യ സമാധാനവും പുരോഗതിയും മാത്രമാണ് ആഗ്രഹിക്കുന്നതെന്ന സന്ദേശം വ്യക്തമാണെന്നും അത്താവലെ പറഞ്ഞു. ജമ്മു കശ്മീർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ കൈമാറാൻ തയ്യാറായാല്‍ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും അത്താവലെ പറഞ്ഞു.
ഇന്ത്യയുടെ സമാധാന ശ്രമങ്ങളെ പാകിസ്ഥാൻ എല്ലായ്‌പ്പോഴും വഞ്ചിച്ചു: രാംദാസ് അത്താവലെ - jammu and kashmir
പാകിസ്ഥാൻ അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ കൈമാറാൻ തയ്യാറായാല്‍ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും അത്താവലെ പറഞ്ഞു