ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാനെ ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് പാസ്വാനെ ഡല്‍ഹിയിലെ ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവ് പരിശോധനക്ക് ശേഷം ചൊവ്വാഴ്ച ഡിസ്‌ചാർജ് ചെയ്യുമെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാരിലെ മുതിർന്ന മന്ത്രിമാരിൽ ഒരാളാണ് ലോക് ജനശക്തി പാർട്ടി അധ്യക്ഷന്‍ രാം വിലാസ് പാസ്വാൻ. കൊവിഡ് കാലത്ത് സ്വതന്ത്ര ധാന്യ വിതരണ പദ്ധതി നടപ്പിലാക്കുന്നതില്‍ സജീവമായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വർഷം പാർട്ടിയുടെ അധികാരം അദ്ദേഹം തന്‍റെ മകൻ ചിരാഗ് പസ്വാന് കൈമാറി.
രാം വിലാസ് പസ്വാനെ ആശുപതിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യ നില തൃപ്തികരം
ഞായറാഴ്ചയാണ് പാസ്വാനെ ഡല്‍ഹിയിലെ ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്