ലഖ്‌നൗ: ഉത്തർപ്രദേശിലെ നിർദിഷ്ട രാമക്ഷേത്രത്തിന് 161 അടി ഉയരവും അഞ്ച് താഴിക കുടങ്ങളും ഉണ്ടാകുമെന്ന് ശ്രീരാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്. ശനിയാഴ്ച നടന്ന യോഗത്തിന് ശേഷമാണ് ട്രസ്റ്റ് അധികൃതർ ഇക്കാര്യം അറിയിച്ചത്. പ്രസിഡന്‍റ് മഹാന്ത് നൃത്ത ഗോപാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രണ്ടുമണിക്കൂറിലേറെ തുടർന്ന യോഗത്തിൽ എല്ലാ ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്തു. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. വിശ്വ ഹിന്ദു പരിഷത്ത് നിർദേശിച്ച രൂപകൽപനയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം നിർമ്മിക്കുക. എന്നാൽ അതിന്‍റെ നീളം, വീതി, ഉയരം എന്നിവ വ്യത്യാസപ്പെടും. ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം മൂന്നര വർഷമെടുക്കും. രാമക്ഷേത്രത്തിന് 161 അടി ഉയരമുണ്ടെന്നും മൂന്നിന് പകരം അഞ്ച് താഴികക്കുടങ്ങൾ നിർമിക്കുമെന്നും രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ പറഞ്ഞു. ഓഗസ്റ്റ് മൂന്ന്, അഞ്ച് ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിനായി ഭൂമി പൂജ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യയിൽ രാമക്ഷേത്രത്തിന് അഞ്ച് താഴിക കുടങ്ങൾ
വിശ്വ ഹിന്ദു പരിഷത്ത് നിർദേശിച്ച രൂപകൽപനയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം നിർമ്മിക്കുക. എന്നാൽ അതിന്‍റെ നീളം, വീതി, ഉയരം എന്നിവ വ്യത്യാസപ്പെടുമെന്ന് ട്രസ്റ്റ് അറിയിച്ചു