അയോധ്യയില്‍ ഉയര്‍ന്നു വരാന്‍ പോകുന്ന പുതിയ രാമക്ഷേത്രം പ്രസക്തമായ ഒരു ചോദ്യം നേരിടുന്നുണ്ട്. അതിനെ രാമജന്മ ഭൂമി ക്ഷേത്രം എന്ന് വിളിക്കുമോ അതോ വെറും പുതിയ ഒരു രാമക്ഷേത്രമോ?
വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നതു പോലെ തുടക്കത്തില്‍ ഉണ്ടായിരുന്ന രാമജന്മ ഭൂമി ക്ഷേത്രം ബാബ്രി മസ്ജിദ് കെട്ടിടത്തോടൊപ്പം തന്നെ നിലം പരിശാക്കിയിരുന്നു. അതില്‍ വിഗ്രഹം മാത്രമാണ് കണ്ടെത്തുവാന്‍ കഴിഞ്ഞത്. പിന്നീട് അത് പ്രാര്‍ത്ഥനകള്‍ക്കായി ഒരു താല്‍ക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിലെ തകര്‍ക്കലില്‍ യഥാര്‍ഥ ശ്രീകോവില്‍ (ഗര്‍ഭഗൃഹം) കെട്ടിടത്തിന്‍റെ മൺകൂനകൾക്കും അവശിഷ്ടങ്ങള്‍ക്കുമിടയില്‍ എവിടെയോ മറഞ്ഞു പോയി.
ഓഗസ്റ്റ് മൂന്നിന് പുതിയ രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജയും ശിലാ സ്ഥാപനവും നിര്‍വ്വഹിക്കപ്പെടും. ഭൂമി പൂജയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് അഞ്ചിന് വെള്ളിയില്‍ തീര്‍ത്ത ഇഷ്ടികകള്‍ വച്ച് ശിലാ സ്ഥാപന ചടങ്ങ് നിര്‍വ്വഹിക്കും. തുടക്കത്തില്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഏതാണ്ട് 250 അതിഥികളെ ക്ഷണിച്ചിരുന്നു. ഇന്നിപ്പോള്‍ ആ പട്ടിക 125 ആക്കി ചുരുക്കിയിരിക്കുന്നു. എല്‍ കെ അദ്വാനി, എം എം ജോഷി, ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മ ഭൂമി പ്രക്ഷോഭങ്ങളുടെ മുന്‍ നിര നായകന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു. പുതിയ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് 40 കിലോഗ്രാം തൂക്കം വരുന്ന ഒരു വെള്ളി ഇഷ്ടിക സ്ഥാപിക്കുന്നതാണ്.
ഭഗവാന്‍ ശ്രീരാമന്‍റെ ജന്മ സ്ഥലമാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന യഥാര്‍ത്ഥത്തിലുള്ള ഒന്നിന് പകരമായി ആണ് ഇങ്ങനെ ഒന്നു തയ്യാറാക്കുന്നതെന്ന് ഇതില്‍ നിന്നും അര്‍ത്ഥ ശങ്കയില്ലാത്ത വിധം മനസ്സിലാകുന്നു. എല്ലാ പുണ്യ നദികളില്‍ നിന്നും കൊണ്ടു വന്ന ജലവും മണ്ണും ഭൂമി പൂജയുടെയും ശിലാ സ്ഥാപന ചടങ്ങിന്‍റേയും സമയത്ത് ഇവിടെ ഒഴുക്കും. പുതിയ രാമക്ഷേത്ര സമുച്ചയം തീര്‍ച്ചയായും ഒരു മനോഹരമായ വാസ്തു വിദ്യതന്നെയായിരിക്കും. 120 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ സമുച്ചയം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹിന്ദു ക്ഷേത്രമായി മാറും. കമ്പോഡിയയിലെ അംഗോര്‍ വാറ്റ് ക്ഷേത്ര സമുച്ചയമാണ് ലോകത്തിലെ ഏറ്റവും വലുതെങ്കില്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥ സ്വാമി ക്ഷേത്രമാണ് രണ്ടാമത്തെ വലിയത്. രാമക്ഷേത്ര സമുച്ചയത്തില്‍ പ്രധാനപ്പെട്ട ക്ഷേത്രം ഭഗവാന്‍ രാമന്‍റേതായിരിക്കും. അതിനു ചുറ്റും സീത, ലക്ഷ്മണന്‍, ഭരതന്‍, ഹനുമാന്‍ എന്നിവര്‍ക്കായുള്ള ക്ഷേത്രങ്ങളും ഉണ്ടാകും.
വാസ്തുവിദ്യയുടെ നാഗരാജ ശൈലിയിലാണ് പുതിയ രാമക്ഷേത്രത്തിന്‍റെ മാതൃക ആസൂത്രണം ചെയ്തിരിക്കുന്നത്. 76000 മുതല്‍ 84000 ചതുരശ്ര അടി വലിപ്പം അതിനുണ്ടായിരിക്കും. 1983-ല്‍ ചന്ദ്രകാന്ത് സോം പുരയാണ് ഇതിന്‍റെ രൂപകല്‍പ്പന തയ്യാറാക്കിയത്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്‍റെ രൂപകല്‍പ്പന തയ്യാറാക്കിയ സോം പുര കുടുംബത്തേയാണ് ഇതിന്‍റെ മാതൃക തയ്യാറാക്കുന്നതിനും അതോടൊപ്പം തന്നെ പുതിയ ക്ഷേത്രത്തിന്‍റെ തൂണുകളും ചുമരുകളും കൊത്തിയെടുക്കുന്നതിനും ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്. തുടക്കത്തിലെ രൂപകല്‍പ്പനയില്‍ 141 അടി ഉയരമായിരുന്നു ക്ഷേത്രത്തിന് കല്‍പ്പിച്ചിരുന്നെതെങ്കില്‍ അതിപ്പോള്‍ 161 അടിയാക്കി ഉയര്‍ത്തിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ രണ്ട് നിലകളായിരുന്നു സോം പുര മനസ്സില്‍ കണ്ടിരുന്നതെങ്കില്‍ രൂപകല്‍പ്പന അനുരൂപമായിരിക്കുന്നതിനായി അത് മൂന്ന് നിലകളാക്കി ആസൂത്രണം ചെയ്തിരിക്കുന്നു. ക്ഷേത്രത്തിന് ഒരു വലിയ മുഖ്യ കുംഭഗോപുരവും നാല് ചെറിയ കുംഭഗോപുരവും ഉണ്ടായിരിക്കും.
300 അടി നീളവും 250 അടി വീതിയും ഉള്ള ക്ഷേത്രത്തിന് അഞ്ച് മുറ്റങ്ങള്‍(അകത്തളങ്ങൾ) ഉണ്ടായിരിക്കും. ശ്രീകോവില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉള്ളിലുള്ള മുറ്റമാണ് ഗൂര്‍ഹ് മണ്ഡപം. വിഗ്രഹ ദര്‍ശനത്തിനു വേണ്ടി മാത്രമാണ് പ്രധാനമായും ഈ അകത്തളം ഉപയോഗിക്കുന്നത്. ഇതിനു പുറമെ പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തന മണ്ഡപം, നൃത്യ മണ്ഡപം, രംഗ മണ്ഡപം എന്നിവയും ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്ന ജനക്കൂട്ടത്തെ ഉള്‍കൊള്ളുവാനായി ഉണ്ടായിരിക്കും. ഏത് ഘട്ടത്തിലും 5000 മുതല്‍ 8000 വരെ ഭക്തരെ ഉള്‍കൊള്ളുവാനുള്ള വലിപ്പമുണ്ട് ഇവയ്ക്ക്.
രാജസ്ഥാനില്‍ നിന്നും കൊണ്ടു വന്നിട്ടുള്ള ബന്‍സിപന്ദ് ചരല്‍ കല്ലു കൊണ്ടാണ് പ്രധാനമായും ക്ഷേത്രം നിര്‍മ്മിക്കുന്നത്. ക്ഷേത്രം പണിയുന്നതിനായി ചുരുങ്ങിയത് 1.75 ലക്ഷം ക്യുബിക് അടി ചരല്‍ കല്ല് ആവശ്യമാണ്. ക്ഷേത്രത്തിന് 212 കൊത്തിയെടുത്ത കല്‍ തൂണുകള്‍ ഉണ്ടായിരിക്കും. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ വി എച്ച് പി യുടെ സര്‍വ സന്നാഹങ്ങളുമുള്ള ശില്‍പ്പ ശാലയ്ക്കകത്ത് നൂറിലധികം തൂണുകളുടെ കൊത്തു പണി പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അയോധ്യയിലെ ശില്‍പ്പ ശാലയില്‍ ഈ തൂണുകളുടെ കൊത്തു പണികള്‍ മുന്നോട്ട് പോയ് കൊണ്ടിരിക്കുന്നു. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഈ തൂണുകള്‍ സ്ഥാപിക്കുക. ഒരേ സമയം ഹിന്ദു ദേവതകളുടേയും ആലങ്കാരിക രൂപങ്ങളുടെയും കൊത്തു പണികള്‍ ഈ തൂണുകളില്‍ തീര്‍ത്തിട്ടുണ്ടാകും. ഇപ്പോള്‍ നിര്‍മ്മാണത്തിന്‍റെ ചുമതല വഹിച്ചു വരുന്ന ആഷിഷ് സോം പുര പറയുന്നു, “മുഖ്യ കവാടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അവിടെ നിന്ന് നോക്കുന്ന ആര്‍ക്കും തന്നെ അത്രയും ദൂരെ നിന്നു തന്നെ വിഗ്രഹം കാണാവുന്ന തരത്തിലാണ്.'' ഏതാണ്ട് മൂന്നര വര്‍ഷം കൊണ്ട് രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സോംപുരമാര്‍ കരുതുന്നത്.
രാംലല്ല ഏതായാലും വലിയ വിജയാഹ്ളാദത്തിലാണ്. ഇവിടത്തെ വിഗ്രഹം ഭൂമി പൂജയുടെ ദിനത്തില്‍ ഒന്‍പത് അമൂല്യ രത്‌നങ്ങള്‍ ചാര്‍ത്തിയ വസ്ത്രമണിയും. തയ്യല്‍ക്കാരന്‍ ഭാഗവത് പഹാഡിയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. നവഗ്രഹങ്ങള്‍ അതില്‍ പ്രതിനിധീകരിക്കും.