ന്യൂഡൽഹി: ഇന്ത്യ -ചൈന അതിർത്തി പ്രശ്‌നത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാർലമെന്‍റിൽ പ്രസ്‌താവന നടത്തും. ലോക്‌സഭയിലാണ് അദ്ദേഹം പ്രസ്‌താവന നടത്തുക. അതിർത്തി തർക്കം സംബന്ധിച്ച് പാർലമെന്‍റിൽ ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചതിനെ തുടർന്നാണിത്. അതേസമയം വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
പാർലമെന്‍റിന്‍റെ 2020 മൺസൂൺ സെഷൻ തിങ്കളാഴ്‌ച്ചയാണ് ആരംഭിച്ചത്. 17-ാമത് ലോക്സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനും ഇന്നലെ നടന്നു. കൊവിഡ് പ്രതിസന്ധിയ്ക്കിടയിൽ നടക്കുന്ന ആദ്യത്തെ പാർലമെന്‍റ് സമ്മേളനമാണിത്.