ETV Bharat / bharat

തേജസിൽ പറന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിങ് - കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ബംഗലൂരുവിലെ എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ നിന്നുമാണ് രാജ്‌നാഥിനെയും വഹിച്ച് തേജസ് പറന്നുയര്‍ന്നത്.

ഫൈറ്റർ ജെറ്റ് തേജസിൽ പറന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്
author img

By

Published : Sep 19, 2019, 12:27 PM IST

ബംഗലൂരു: തേജസിൽ പറന്ന ആദ്യ പ്രതിരോധ മന്ത്രിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജ്‌നാഥ് സിങ്. രാവിലെ ബംഗലൂരുവിലെ എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ നിന്നുമാണ് രാജ്‌നാഥിനെയും വഹിച്ച് തേജസ് പറന്നുയര്‍ന്നത്. ബംഗലൂരുവിൽ ഡിആർഡിഒ പ്രദർശനത്തിലും സിങ് പങ്കെടുക്കും.

  • #WATCH Defence Minister Rajnath Singh finishes 30-minute sortie in Light Combat Aircraft (LCA) Tejas, in Bengaluru. He is the first ever Defence Minister to fly in the indigenous LCA Tejas. pic.twitter.com/VkYnv9cikd

    — ANI (@ANI) September 19, 2019 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഇരട്ട സീറ്റുകളുള്ള ലഘു യുദ്ധ വിമാനമാണ് തേജസ്. തേജസ് വിമാനങ്ങള്‍ ഇതിനകം തന്നെ വ്യോമസേനയുടെ ഭാഗമായിക്കഴിഞ്ഞു. തുടക്കത്തിൽ 40 തേജസ് വിമാനങ്ങൾക്കായിരുന്നു വ്യോമസേന ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡിന് കരാര്‍ നല്‍കിയത്. പിന്നീട് 83 വിമാനങ്ങൾ കൂടി വാങ്ങുന്നതിനായി 50,000 കോടിയുടെ കരാറിനും വ്യോമസേന ടെന്‍ഡര്‍ നല്‍കി.

തേജസിന്‍റെ നാവികസേന പതിപ്പ് വികസനഘട്ടത്തിലാണ്. വിമാനവാഹിനിക്കപ്പലുകളില്‍ ലാന്‍ഡിംഗ് നടത്തുന്നതിനുള്ള പരീക്ഷണം കഴിഞ്ഞ വെള്ളിയാഴ്ച ഗോവയില്‍ പൂര്‍ത്തിയായിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.