ETV Bharat / bharat

ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി

author img

By

Published : Jun 14, 2020, 4:55 PM IST

സൈനിക, നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാന്‍ ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

Defence Minister Rajnath Singh  ISIS  India-China border tension  Pakistan occupied Kashmir  Jan Samvad  Mohd Makbul Sherwani of Baramulla  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  ബിജെപി വിര്‍ച്വല്‍ റാലി  മുഹമ്മദ് മക്ബുൾ ഷെർവാനി  അജയ് പണ്ഡിത  പാകിസ്ഥാൻ അധിനിവേശ കശ്‌മീര്‍
ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്‌നത്തില്‍ ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ജമ്മുകശ്‌മീരിലെ ബിജെപി വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൈനിക, നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നു. ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

മുമ്പ് ഐസിസ് പതാക ഉയര്‍ത്തുന്നതിന് സാക്ഷ്യം വഹിച്ച കശ്‌മീര്‍ താഴ്‌വരയില്‍, അത്തരമൊരു സാഹചര്യത്തെ മാറ്റിമറിക്കാന്‍ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം സഹായകരമായി. കശ്‌മീരിന്‍റെ സ്വാതന്ത്രം ആവശ്യപ്പെട്ട് പാകിസ്ഥാന്‍റെയും ഐസിസിന്‍റെയും പതാകകൾ ഉയര്‍ന്ന സ്ഥാനത്ത് ഇന്ന് ഇന്ത്യന്‍ പതാക മാത്രമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരിൽ തീവ്രവാദികൾ വെടിവെച്ചുകൊന്ന അജയ് പണ്ഡിതയുടെ മരണത്തില്‍ അദ്ദേഹം അപലപിച്ചു. ഒപ്പം 1947ൽ കശ്‌മീർ താഴ്‌വരയിൽ ഇന്ത്യൻ പതാക ഉയർത്തിയ ബാരാമുള്ളയിലെ മുഹമ്മദ് മക്ബുല്‍ ഷെർവാനിക്കും കേന്ദ്രമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.

വൈകാതെ തന്നെ പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ ജനങ്ങൾ പാകിസ്ഥാന് പകരം ഇന്ത്യയുടെ ഭരണത്തിന് കീഴില്‍ ജീവിക്കണമെന്ന് ആവശ്യപ്പെടും. അന്ന് പാര്‍ലമെന്‍റിന്‍റെ ലക്ഷ്യങ്ങളിലൊന്ന് നിറവേറുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയിലേക്കെത്തി ചേര്‍ന്ന റാഫാല്‍ യുദ്ധവിമാനങ്ങളെ കുറിച്ചും പ്രസംഗത്തിനിടെ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിരോധത്തിൽ ഇന്ത്യ മുന്നേറുകയാണ്. റാഫാല്‍ യുദ്ധവിമാനത്തിന്‍റെ രംഗപ്രവേശത്തോടെ നമ്മുടെ വ്യോമസേനയുടെ ശക്തി വർധിക്കും. ആരെയും ഭയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ സ്വന്തം കരുത്ത് വർധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.