ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍റെ പരോൾ നീട്ടി കിട്ടണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. നേരത്തെ തന്നെ മൂന്നാഴ്‌ചയോളം പരോൾ നീട്ടിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സെപ്റ്റംബർ 15ന് പരോൾ അവസാനിക്കുന്നതിനാൽ നളിനി ഒക്ടോബർ 15 വരെ പരോൾ നീട്ടികിട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മകളുടെ കല്യാണ ആവശ്യത്തിനായി ജൂലൈ 25 മുതൽ നളിനി വെല്ലൂർ സെന്‍ട്രല്‍ ജയിലിൽ നിന്നും പരോളിലാണ്. ജയിലിൽ നിന്നും മോചിതയായതിന് ശേഷം നളിനി വെല്ലൂർ ടൗണിനടുത്ത് സതുവചാരിയിലാണ് താമസം. മെയ് 21 1991-ൽ തമിഴ്‌നാട്ടിലെ ശ്രിപെരമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 43 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാജീവ് ഗാന്ധി വധക്കേസിൽ നളിനിയെ കൂടാതെ ആറ് പേരും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്.
രാജീവ് ഗാന്ധി വധം; പരോൾ നീട്ടണമെന്ന നളിനിയുടെ ആവശ്യം തള്ളി
15 വരെ പരോള്‍ നീട്ടണമെന്നായിരുന്നു നളിനിയുടെ ആവശ്യം. ജൂലൈ 25 മുതല്‍ നളിനി പരോളിലാണ്.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍റെ പരോൾ നീട്ടി കിട്ടണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. നേരത്തെ തന്നെ മൂന്നാഴ്‌ചയോളം പരോൾ നീട്ടിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സെപ്റ്റംബർ 15ന് പരോൾ അവസാനിക്കുന്നതിനാൽ നളിനി ഒക്ടോബർ 15 വരെ പരോൾ നീട്ടികിട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മകളുടെ കല്യാണ ആവശ്യത്തിനായി ജൂലൈ 25 മുതൽ നളിനി വെല്ലൂർ സെന്‍ട്രല്‍ ജയിലിൽ നിന്നും പരോളിലാണ്. ജയിലിൽ നിന്നും മോചിതയായതിന് ശേഷം നളിനി വെല്ലൂർ ടൗണിനടുത്ത് സതുവചാരിയിലാണ് താമസം. മെയ് 21 1991-ൽ തമിഴ്‌നാട്ടിലെ ശ്രിപെരമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 43 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാജീവ് ഗാന്ധി വധക്കേസിൽ നളിനിയെ കൂടാതെ ആറ് പേരും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്.
https://www.aninews.in/news/national/general-news/delhi-hc-issues-notice-to-cbi-on-chidambarams-bail-plea20190912123727/
Conclusion: