ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ രവിചന്ദ്രൻ കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 5000 രൂപ സംഭാവന ചെയ്‌തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ജയിലിൽ ജോലി ചെയ്‌ത് ലഭിച്ച പണം സംഭാവന ചെയ്‌തത്. അഭിഭാഷകനായ ടി. തിരുമുരുകൻ വഴിയാണ് പണം കൈമാറിയത്. അതേ സമയം ദീർഘ നാളായി ജയിലിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. ഇതിന് മുൻപ് രവിചന്ദ്രൻ ഗജാ ചുഴലിക്കാറ്റ് ദുരിതാശ്വസ നിധിയിലേക്ക് 5000 രൂപ സംഭാവന ചെയ്‌തിരുന്നു.
രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രൻ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി - കൊവിഡ് 19
ജയിലിൽ ജോലി ചെയ്‌ത് ലഭിച്ച തുകയായ 5000 രൂപയാണ് കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
![രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രൻ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി T Thirumurugan Rajiv Gandhi assassination case Ravichandran has donated Rs. 5000 Chief Minister's corona relief fund ചെന്നൈ രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ രവിചന്ദ്രൻ കൊവിഡ് 19 കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6580403-194-6580403-1585457006367.jpg?imwidth=3840)