ജയ്പൂര്‍: ലോക് ഡൗണില്‍ കുടുങ്ങിയവര്‍ക്കും പാവങ്ങള്‍ക്കും ഭക്ഷണം കൊടുക്കുന്നതിന്‍റെ ഫോട്ടൊയെടുത്ത് പ്രദര്‍ശിപ്പിക്കുന്നത് വിലക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. റേഷനു മറ്റും ജനങ്ങള്‍ക്ക് നല്‍കുന്നത് പ്രദശനമല്ല മറിച്ച് സേവനമാണെന്ന് മുഖ്യമന്ത്രി അശോക് ഗഹലോട്ട് പറഞ്ഞു. വേണ്ടവര്‍ മാത്രം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഗുണം ഉപയോഗപ്പെടുത്തണം. ആവശ്യമില്ലാത്തവര്‍ അത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം നടത്തുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായാണ്. ഭക്ഷണത്തിന്‍റെയോ റേഷന്‍ വിതരണത്തിന്‍റെയോ ഫോട്ടോകള്‍ എടുത്ത് പ്രദര്‍ശിപ്പിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ചിത്രങ്ങള്‍ സ്വയം പ്രശസ്തിക്ക് വേണ്ടി ഉപയോഗിക്കരുതെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ എന്‍ജിഒകളോടും മറ്റ് സന്നദ്ധ സംഘടനകളോടും ജനങ്ങളെ സഹായിക്കാനായി ഇറങ്ങണമെന്ന് അശോക് ഗഹലോട്ട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കലക്ടര്‍മാര്‍ ഇടപെടണമെന്നും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചാകണം ഭക്ഷണ വിതരണമെന്നും അദ്ദേഹം പറഞ്ഞു.