ജലൂർ (രാജസ്ഥാൻ): ജയ്പൂർ വികസന അതോറിറ്റിയുടെ ഭൂമി ഏറ്റെടുക്കലിനെതിരെ രാജസ്ഥാനിലെ ജലൂർ ജില്ലയിലെ കർഷകർ പ്രക്ഷോഭം ശക്തമാക്കി. കുഴിയില്‍ ശരീരം ഇറക്കിവച്ച് തല പുറത്തിട്ടായിരുന്നു പ്രതിഷേധം. ജനുവരിയില്‍ കര്‍ഷകര്‍ ഭൂമി സമാധി സമരം ആരംഭിച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. പത്ത് ദിവസമായി കര്‍ഷകര്‍ സമരം നടത്തിയെങ്കിലും അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ല. ഇതൊടെയാണ് കര്‍ഷകര്‍ ഉപവാസം ആരംഭിച്ചത്. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 22 കര്‍ഷകരാണ് ഹോളി ദിനത്തില്‍ ഉപവാസ സമരം നടത്തിയത്.
221 കര്‍ഷകര്‍ നിലവില്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യം ഹോളി ആഘോഷിക്കുമ്പോള്‍ രാജസ്ഥാനിലെ കര്‍ഷകര്‍ സര്‍ക്കാര്‍ ഭൂമിക്കായി സമരം ചെയ്യുകയാണെന്ന സമരത്തിന്‍റെ കണ്‍വീനര്‍ രംപ് ദലാല്‍ പറഞ്ഞു. മാര്‍ച്ച് 16നകം വിഷയത്തില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ച് ലക്ഷം കര്‍ഷകരെ സമരമുഖത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റെടുക്കുന്ന ഭൂമിക്ക് നിലവിലെ മാര്‍ക്കറ്റ് വില കിട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 2011ല്‍ പദ്ധതിയില്‍ 10000 വീടുകള്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇതുവരെ ഇത് നടന്നില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. വികസനത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് തങ്ങളുടെ ഭൂമിയാണ്. ദേശീയപാത നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റടുത്ത ഭൂമി ഇതുവരെ ഉപേയാഗിച്ചിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു.